കേരളം

kerala

ETV Bharat / state

കെഎസ്‌ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; പ്രതി റിമാൻഡിൽ - പ്രതി റിമാൻഡിൽ

വെള്ളറടയില്‍ നിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്ന ബസിൽ ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. മണ്ഡപത്തിന്‍കടവ് ജങ്‌ഷന്‍ മുതല്‍ പ്രതി തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്നായിരുന്നു പെൺകുട്ടി പൊലീസിന് നൽകിയ മൊഴി

sexually assaulted in KSRTC  Accused arrest  പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം  കെഎസ്ആർടിസി
Girl sexually assaulted in KSRTC bus

By

Published : Aug 6, 2023, 6:32 PM IST

Updated : Aug 6, 2023, 7:45 PM IST

തിരുവനന്തപുരം : കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ റിമാൻഡ് ചെയ്‌തു. അമ്പൂരി കാന്താരിവിള കൃഷ്‌ണ ഭവനില്‍ രതീഷിനെയാണ് (38) റിമാൻഡ് ചെയ്‌തത്. ശനിയാഴ്‌ച (ഓഗസ്റ്റ് 5) രാവിലെ 8.30നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

വെള്ളറടയില്‍ നിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്ന ബസിൽ വച്ചാണ് പ്രതിയായ രതീഷ് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. മണ്ഡപത്തിന്‍കടവ് ജങ്‌ഷന്‍ മുതല്‍ പ്രതി തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്ന് പെൺകുട്ടി കാട്ടാക്കട പൊലീസിനോട് പറഞ്ഞു. ഉപദ്രവം സഹിക്കാതെ വന്നതോടെ പെൺകുട്ടി വിവരം സഹയാത്രക്കാരെയും കണ്ടക്‌ടറെയും അറിയിക്കുകയായിരുന്നു. തുടർന്ന് കണ്ടക്‌ടർ ഇടപെട്ട് ബസ് കാട്ടാക്കട പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിക്കുകയും പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

അതേസമയം, കെഎസ്ആർടിസി ബസിനുള്ളിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാകുകയാണ്. ജൂൺ 26ന് കൊല്ലം ചടയമംഗലത്ത് ബസിനുളളിൽ മെഡിക്കൽ വിദ്യാർഥിനി ലൈംഗികാതിക്രമം നേരിട്ടിരുന്നു. സംഭവത്തിൽ പ്രതിയെയും പൊലീസ് പിടികൂടി. 49-കാരനായ തിരുവല്ല സ്വദേശിയായ സാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

മൂവാറ്റുപുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിൽ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ആയൂരിൽ നിന്ന് ബസിൽ കയറിയ പ്രതി പെൺകുട്ടി ഇരുന്ന സീറ്റിന് സമീപമെത്തി മോശമായി പെരുമാറുകയായിരുന്നു. ചടയമംഗലം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

എറണാകുളം - തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവവും അടുത്തിടെയാണ് ഉണ്ടായത്. ജൂൺ ഒന്നിനായിരുന്നു കേസിനാസ്‌പദമായ സംഭവം. കൊണ്ടോട്ടി സ്വദേശി മുസമ്മില്‍ പി ആണ് അറസ്റ്റിലായത്. തൊടുപുഴയ്ക്ക് സമീപം വാഴക്കുളത്ത് വച്ചായിരുന്നു അതിക്രമം. തുടർന്ന് യുവതി പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ബസ് തൊടുപുഴ പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

സ്വിഫ്റ്റ് ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്‌ടറെ പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. നെയ്യാറ്റിൻകര സ്വദേശി ജസ്‌റ്റിനെ (42) ആലുവയിൽ വച്ചാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം - മലപ്പുറം റൂട്ടിലെ സ്വിഫ്റ്റ് ബസിലെ കണ്ടക്‌ടറായ ജസ്‌റ്റിൻ കഴക്കൂട്ടത്ത് നിന്ന് കയറിയ യുവതിയെ കണ്ടക്‌ടറുടെ സീറ്റിൽ വിളിച്ചിരുത്തി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൻമേലാണ് നടപടി.

യുവതി ഇരുന്ന സീറ്റ് റിസർവേഷനാണ്, അവിടെ ഇരിക്കാൻ പാടില്ലെന്ന് അറിയിച്ച് കണ്ടക്‌ടർ യാത്രക്കാരിയെ തന്‍റെ സമീപം ഇരുത്തുകയും തുടർന്ന് ഉപദ്രവിക്കുകയുമായിരുന്നു. ജൂലൈ എട്ടിന് രാവിലെ 6.30ന് തിരുവനന്തപുരം മംഗലപുരത്ത് വച്ചാണ് അതിക്രമം നടന്നത്.

പറവൂരിലുള്ള തന്‍റെ മകളുടെ അടുത്ത് പോകുകയായിരുന്നു യുവതി. കഴക്കൂട്ടത്ത് നിന്നും ആലുവയിലേക്കുള്ള യാത്രയിലാണ് കണ്ടക്‌ടറുടെ ഭാഗത്ത് നിന്നും ദുരനുഭവമുണ്ടായതെന്നുമാണ് യാത്രക്കാരി ആലുവ പൊലീസിന് നൽകിയ പരാതി. തുടർന്ന് കണ്ടക്‌ടർ ജസ്‌റ്റിനെ ആലുവ പൊലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമത്തിനെതിരായ ഐപിസി 354, 351 വകുപ്പുകൾ പ്രകാരമാണ് ജസ്‌റ്റിനെതിരെ കേസെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്‌റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി.

Last Updated : Aug 6, 2023, 7:45 PM IST

ABOUT THE AUTHOR

...view details