തിരുവനന്തപുരം:കേശവദാസപുരത്ത്വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ചു. ബംഗാള്‍ സ്വദേശി ആദം അലിയേയാണ് ഇന്ന് ഉച്ചക്ക് 12:30ഓടെ ചെന്നൈയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്‌റ്റേഷനിലെത്തിച്ചത്. സ്‌റ്റേഷനിലെത്തിച്ച പ്രതിയെ വൈകിട്ട് നാല് മണിയോടെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും.
കേശവദാസപുരം കൊലപാതകം: പ്രതി ആദം അലിയെ തലസ്ഥാനത്ത് എത്തിച്ചു - കേശവദാസപുരം കൊലപാതകം
കൃത്യത്തിന് ശേഷം ചെന്നൈയിലേക്ക് കടന്ന ആദം അലിയെ ആര്‍പിഎഫിന്‍റെ സഹായത്തോടെയാണ് പിടികൂടിയത്.
ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. പ്രതിയെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പുണ്ടാകില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. കൂടുതൽ വിശദാംശങ്ങൾ നൽകാൻ വൈകിട്ട് 4 മണിക്ക് സിറ്റി പൊലീസ് കമ്മിഷണർ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
ചെന്നൈയില്‍ വച്ച് തമിഴ്‌നാട് പൊലീസ് പിടികൂടിയ പ്രതിയെ മെഡിക്കല്‍ കോളജ് സിഐ ഹരിലാലിന്‍റെ നേതൃത്വത്തിലുളള പൊലീസ് സംഘമെത്തിയാണ് അറസ്‌റ്റ് ചെയ്തത് നാട്ടിലെത്തിച്ചത്. സെയ്‌ദാര്‍പേട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് വാങ്ങിയാണ് പ്രതിയുമായി പൊലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ ആദം അലി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.