കേരളം

kerala

ETV Bharat / state

മാനസിക വെല്ലുവിളി നേരിടുന്ന 15 കാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതിക്ക് 52 വർഷം കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും

Molested 15 Year Old Girl : മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്‌ജി വിധി ന്യായത്തിൽ പറഞ്ഞു.

Court News  Molested 15 Year Old Mentally Ill Girl  52 years rigorous imprisonment  Accused molested 15 year old mentally ill girl  rape news  15 year old mentally ill girl raped  മനോരോഗിയായ 15 കാരിയെ പീഡനത്തിനിരയാക്കി  മനോരോഗിയായ പെണ്‍കുട്ടിക്ക് പ്രകൃതിവിരുദ്ധ പീഡനം  പ്രതിക്ക് 52 വർഷം കഠിനതടവ്  മനോരോഗിയായ കുട്ടിയെ പീഡിപ്പിച്ചു  പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം  വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു  മനോരോഗിയായ കുട്ടിയെ പീഡിപ്പിച്ച പ്രതി
Accused molested 15 year old mentally ill girl

By ETV Bharat Kerala Team

Published : Oct 31, 2023, 8:53 PM IST

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന 15 കാരിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയതിന് പ്രതിയായ മുടവൻമുകൾ തമലം പൊറ്റയിൽ വീട്ടിൽ പ്രഭാത് കുമാർ എന്ന പ്രഭൻ (64) നെ 52 വർഷം കഠിന തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്നു മാസവും കഠിനതടവ് കൂടുതലായി അനുഭവിക്കണമെന്ന് ജഡ്‌ജി ആർ രേഖ വിധി ന്യായത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. കുട്ടിക്ക് സർക്കാർ നഷ്‌ടപരിഹാരം നൽകണമെന്ന് വിധിയിൽ പറയുന്നു.

സംഭവം ഇങ്ങനെ:2013 ജനുവരി 10നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ആറാം ക്ലാസ് വിദ്യാർഥിനിയായിരുന്നു കുട്ടി സ്‌കൂളിൽ നിന്നും വീട്ടിൽ തിരിച്ചെത്തി ടിവി കാണവെയാണ് സംഭവമുണ്ടായത്. വീട്ടിൽ അതിക്രമിച്ചു കയറി പ്രതി പെൺകുട്ടിയെ ബലം പ്രയോഗിച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി. ആദ്യം വഴങ്ങാത്തതിനാൽ കുട്ടിയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തിയാണ് പീഡിപ്പിച്ചത്.

എന്നാൽ കുട്ടി നിലവിളിച്ചെങ്കിലും വീട്ടിൽ ആരുമില്ലായിരുന്നു. പ്രതി ബലം പ്രയോഗിച്ചതിനാൽ കുട്ടിയുടെ വായിലും കഴുത്തിലും മുറിവേറ്റിരുന്നു. അതേസമയം കുട്ടിയുടെ അമ്മയും മാനസിക വെല്ലുവിളി നേരിടുന്ന സ്‌ത്രീയാണ്. 85 വയസ് പ്രായമുള്ള അമ്മൂമ്മയാണ് ഇവരുടെ കാര്യങ്ങൾ നോക്കിയിരുന്നത്. അടുത്ത ദിവസവും രാത്രി വീട്ടിൽ കയറിയപ്പോൾ അമ്മൂമ്മ വെട്ടുകത്തിയെടുത്ത് പ്രതിയെ വെട്ടാൻ ഓങ്ങിയപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു.

അടുത്തദിവസം സ്‌കൂളിൽ എത്തിയ കുട്ടിയുടെ കഴുത്തിലും വായിലും മുറിവിന്‍റെ പാടുകൾ കണ്ട കൂട്ടുകാരികളാണ് ടീച്ചറോട് വിവരം പറഞ്ഞത്. കുട്ടിയെ മാറ്റി നിർത്തി ടീച്ചർ ആരാഞ്ഞപ്പോളാണ് പീഡന വിവരങ്ങൾ അറിഞ്ഞത്. സ്‌കൂൾ അധികൃതർ പൂജപ്പുര പൊലീസ് സ്‌റ്റേഷനിൽ ഉടനെ തന്നെ വിവരം അറിയിച്ചു. വിചാരണ വേളയിൽ കുട്ടി കൂട്ടിൽ നിന്ന് പൊട്ടി കരഞ്ഞുകൊണ്ടാണ് പീഡന വിവരങ്ങൾ കോടതിയോട് വെളിപ്പെടുത്തിയത്.

അതിനാൽ തന്നെ പല ദിവസങ്ങളിലായിട്ടാണ് കുട്ടിയുടെ വിചാരണ നടന്നത്. അതേസമയം ഗോപി എന്ന ഓട്ടോ ഡ്രൈവർ കൂടി കുട്ടിയെ പല തവണ പീഡിപ്പിച്ചിരുന്നു. ഈ പ്രതി കുട്ടിയുടെ അമ്മയേയും പീഡിപ്പിച്ചിട്ടുണ്ട്. പക്ഷേ വിചാരണവേളയിൽ പ്രതി മരണപ്പെട്ടു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്‌ജി വിധി ന്യായത്തിൽ പറഞ്ഞു. ഇത്തരം ശിക്ഷകൾ വന്നാൽ മാത്രമെ കുറ്റകൃത്യങ്ങൾ കുറയുകയുള്ളുവെന്നും വിധിയിലുണ്ട്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയമോഹൻ, അഭിഭാഷകരായ എം മുബീന, അഖിലേഷ് ആർ.വൈ എന്നിവർ ഹാജരായി. മ്യൂസിയം സിഐമാരായിരുന്ന വി ജയചന്ദ്രൻ, എം ജെ സന്തോഷ്, പൂജപ്പുര എസ് ഐ ആയിരുന്ന പി ബി വിനോദ്‌ കുമാർ എന്നിവർ ആണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ 21 സാക്ഷികളെ വിസ്‌തരിച്ചു. 26 രേഖകളും 7 തൊണ്ടിമുതലുകളും ഹാജരാക്കി. പിഴ തുക കുട്ടിക്ക് നൽകണമെന്നും ഉത്തരവിലുണ്ട്.

കൊലക്കേസ്‌ പ്രതികൾക്ക്‌ ജീവപര്യന്തം കഠിന തടവും പിഴയും:അതേസമയം പോത്തൻകോട് റജി കൊലക്കേസിലെ 10 പ്രതികൾക്കും ജീവപര്യന്തം കഠിന തടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം രണ്ടാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി ആർ രാജേഷിന്‍റെതാണ് ഉത്തരവ്. പോത്തൻകോട് ചേങ്കോട്ടുകോണം സ്വദേശികളായ പ്രവീൺ, പ്രശാന്ത്, അനൂപ്, ഉണ്ണി എന്ന ദീപു, ശ്രീജിത്ത്, മോനി എന്ന വിശാഖ്, ലുട്ടാപ്പി എന്ന അമൽ, ശങ്കർ എന്ന നിശാന്ത്, വിനീത്, ജിത്തു എന്ന ജിഷ്‌മു എന്നിവരാണ് ശിക്ഷിക്കപ്പെട്ട പത്ത് പ്രതികൾ.

കേസിലെ ഒന്നും രണ്ടും പ്രതികളായ പ്രവീൺ, പ്രശാന്ത് എന്നിവർ സഹോദരങ്ങളാണ്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ കൊലപാതകം, കൊലപാതക ശ്രമം, സംഘം ചേരൽ 302, 307, 143, 147, 148, 149 എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പിഴ തുകയിൽ നിന്നും പരിക്കേറ്റ ഒന്നാം സാക്ഷിയും റജിയുടെ സുഹൃത്തുമായ രാജീവിന് ഒരു ലക്ഷം രൂപ നൽകണം.

ചേങ്കോട്ടുകോണം എസ്എൻ പബ്ലിക് സ്‌കൂളിനു സമീപമാണ് സംഭവം നടക്കുന്നത്. 2010-ൽ നടന്ന ഓണാലോഷ പരിപാടികൾ അലങ്കോലപ്പെടുത്തിയതിനുള്ള വിരോധമാണ് കൊലപാതക കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതികൾ സംഘം ചേർന്ന് കൊടുവാൾ, വെട്ടുകത്തി, ഇരുമ്പ് പൈപ്പ്, കുറുവി പട്ടിയൽ കഷ്‌ണം എന്നീ മാരക ആയുധങ്ങൾ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.

2010 സെപ്റ്റംബർ പത്താം തീയതി രാത്രി 9.30 മണിയോടു കൂടി കേസിലെ പരിക്കേറ്റ സാക്ഷി രാജീവുമൊത്ത് മറ്റൊരു സുഹൃത്തായ അജിയുടെ വിവാഹ ചടങ്ങിൽ പോയി മടങ്ങി വരവേ എസ്എൻ പബ്ലിക് സ്‌കൂളിലേക്ക് പോകുന്ന ഇടറോഡിൽ വച്ച് ഒന്ന് മുതൽ പത്ത് വരെ പ്രതികൾ റജിയെ തടഞ്ഞു നിർത്തി മാരകായുധങ്ങളും മറ്റും കൊണ്ട് വെട്ടിയും അടിച്ചും പരിക്കേൽപ്പിക്കുകയായുരുന്നു.

തടയാൻ ശ്രമിച്ച സാക്ഷി രാജീവിന്‍റെ തോളിലും തലയിലും മാരകമായി വെട്ടുകയും പരിക്കേൽക്കുകയും ചെയ്‌തു. അതേസമയം പരിക്കുകൾ പറ്റി റജി പിറ്റേ ദിവസം വെളുപ്പിന് 2.15 ന് ആശുപത്രിയിൽ വച്ച് മരണപ്പെട്ടു.

സാക്ഷികൾ ഉണ്ടായിരുന്ന കേസിൽ പ്രോസിക്യൂഷൻ 22 സാക്ഷികളെ വിസതരിച്ചിരുന്നു. ഏഴാം സാക്ഷി ജോൺ, എട്ടാം സാക്ഷി ബാബു, ഒൻപതാം സാക്ഷി ഉപേന്ദ്രൻ, 10ാം സാക്ഷി സ്‌റ്റീഫൻ, 11ാം സാക്ഷി സന്തോഷ്, 12ാം സാക്ഷി പ്രവീൺ, 13ാം സാക്ഷി തുളസി, 15ാം സാക്ഷി അജിത്, 20ാം സാക്ഷി വിജയൻ എന്നീ ഒൻപത് സാക്ഷികൾ കൂറുമാറിയിരുന്നു.

56 രേഖകൾ, 39 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ തെളിവിൽ സ്വീകരിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ എൻസി പ്രിയൻ, റെക്‌സ്‌ ഡിജി അഭിഭാഷകരായ റോജിൻ, സ്‌മൃതി എന്നിവർ ഹാജരായി.

ALSO READ:Man Arrested In Unnatural Rape Case : 13 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; 42കാരന്‍ അറസ്റ്റില്‍

ABOUT THE AUTHOR

...view details