കേരളം

kerala

ETV Bharat / state

വഴുതക്കാട് സ്‌ത്രീയുടെ മാല പൊട്ടിച്ച സംഭവം; പൊലീസ് പിന്തുടരുന്നതിനിടെ പ്രതികള്‍ ആറ്റില്‍ ചാടി രക്ഷപ്പെട്ടു - വഴുതക്കാട് മാല മോഷണം

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ തിരിച്ചറിയുകയും താവളം മനസിലാക്കുകയും ചെയ്‌ത പൊലീസ് പിടികൂടാനായി പിന്തുടര്‍ന്നപ്പോഴാണ് പ്രതികള്‍ ജഗതി ആറ്റില്‍ ചാടി രക്ഷപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ആറിന് സമീപത്ത് ഉപേക്ഷിച്ച് ആറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു. വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്

Vazhuthacaud necklace theft case  accused in Vazhuthacaud necklace theft case  accused in necklace theft case escaped  വഴുതക്കാട് സ്‌ത്രീയുടെ മാല പൊട്ടിച്ച സംഭവം  പ്രതികള്‍ ആറ്റില്‍ ചാടി രക്ഷപ്പെട്ടു  സിസിടിവി  CCTV  CCTV footage of necklace theft  CCTV footage of theft  വഴുതക്കാട്  വഴുതക്കാട് മാല മോഷണം  വഴുതക്കാട് സ്‌ത്രീയുടെ മാല പൊട്ടിച്ചു
വഴുതക്കാട് മാല മോഷണം

By

Published : Jan 18, 2023, 5:56 PM IST

പ്രതിയുടെ സിസിടിവി ദൃശ്യം

തിരുവനന്തപുരം: വഴുതക്കാട് സ്‌ത്രീയുടെ മാലപൊട്ടിച്ച സംഭവത്തിലെ പ്രതികൾ ആറ്റിൽചാടി രക്ഷപ്പെട്ടു. ജഗതി ആറ്റില്‍ ചാടിയാണ് പ്രതികൾ രക്ഷപ്പെട്ടത്. തിങ്കളാഴ്‌ചയായിരുന്നു വഴുതക്കാട് പൊലീസ് ആസ്ഥാനത്തിന് സമീപത്ത് നിന്നും രണ്ട് പേരടങ്ങുന്ന സംഘം ശ്രീജ എന്ന സ്‌ത്രീയുടെ മാല പൊട്ടിച്ചതിന് ശേഷം ഇരുചക്ര വാഹനത്തിൽ രക്ഷപ്പെട്ടത്.

ഇവർ മാല പൊട്ടിച്ചതിന് ശേഷം സ്ഥലത്ത് നിന്നും വാഹനത്തിൽ കയറി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പൊലീസ് ഇവരെ തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ മോഷ്‌ടാക്കൾ ജഗതി ഭാഗത്തുണ്ടെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഇന്നലെ രാത്രി തെരച്ചിൽ നടത്തി വരികയായിരുന്നു.

പൊലീസിനെ കണ്ട ഇവർ സ്ഥലത്ത് നിന്നും ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുകയും തുടർന്ന് പൊലീസ് ഇവരെ വാഹനത്തിൽ പിന്തുടരുകയും ചെയ്‌തു. തുടർന്ന് ജഗതി ആറിന് സമീപത്തുവച്ച് വാഹനം ഉപേക്ഷിച്ച് ഇവർ ആറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു.

ഇവർ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമായി തുടരുകയാണെന്ന് എസ് എച്ച് ഒ ജിജുകുമാർ അറിയിച്ചു.

ABOUT THE AUTHOR

...view details