കഞ്ചാവ് നട്ടുവളര്‍ത്തി,കാഞ്ഞിരംകുളം സ്വദേശി അറസ്റ്റില്‍ - കഞ്ചാവുമായി പ്രതി പിടിയിൽ
തെരഞ്ഞെടുപ്പ് സ്‌പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി കാഞ്ഞിരംകുളം മാങ്കാല പുത്തൻവീട്ടിൽ സുരേഷ് കുമാർ പിടിയിലാകുന്നത്.
തിരുവനന്തപുരം: കഞ്ചാവു് കൈവശം വെയ്ക്കുകയും ചെടി വീട്ടില്‍ നട്ടുവളര്‍ത്തുകയും ചെയ്തയാള്‍ പിടിയില്‍. കാഞ്ഞിരംകുളം മാങ്കാല പുത്തൻവീട്ടിൽ സുരേഷ് കുമാറാണ് അറസ്റ്റിലായത്. തെരഞ്ഞെടുപ്പ് സ്‌പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇയാളെ പിടികൂടുന്നത്. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പറമ്പിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തി. പത്തോളം ചെടികളാണ് ഉണ്ടായിരുന്നത്. ഇതിൽ പകുതിയോളം ചെടികൾ വേനലിൽ പൂർണമായും കരിഞ്ഞു പോയിരുന്നു. ശേഷിച്ച കഞ്ചാവ് ചെടികൾ എക്സൈസ് സംഘം പിടിച്ചെടുത്തു. ചെടികൾക്ക് ഏഴ് അടിയിലേറെ പൊക്കവും പാകമായ നിലയിലും ആയിരുന്നു. എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ, പ്രിവന്‍റീവ് ഓഫീസർ ഷാജു, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, ടോണി, വിനോദ്, ഉമാപതി, ഡ്രൈവർ സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.