കേരളം

kerala

ETV Bharat / state

വീട്ടിൽ കയറി യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ - Thiruvananthapuram

വധശ്രമക്കേസിലെ പ്രതികളെക്കുറിച്ച് വിവരം നൽകിയതിലുള്ള ശത്രുത വെച്ചാണ് കൊലപാതക ശ്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ  തിരുവനന്തപുരം  Thiruvananthapuram  കൊലപാതക ശ്രമം
വീട്ടിൽ കയറി യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

By

Published : Dec 3, 2020, 11:10 AM IST

തിരുവനന്തപുരം:മരണാനന്തര ചടങ്ങ് നടന്ന വീട്ടിൽ കയറി യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ. വിജയചന്ദ്രൻ എന്നയാൾക്കാണ് പരിക്കേറ്റത്. പോത്തൻകോട് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത വധശ്രമക്കേസിലെ പ്രതികളെക്കുറിച്ച് വിവരം നൽകിയതിലുള്ള ശത്രുത വെച്ചാണ് കൊലപാതക ശ്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

വെഞ്ഞാറമൂട് സ്വദേശികളായ ബിനീഷ്, വിഷ്ണു, മുദാക്കൽ സ്വദേശി സച്ചിൻ എന്നിവരെയാണ് സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ABOUT THE AUTHOR

...view details