തിരുവനന്തപുരം: തമ്പാനൂര്‍ റെയിൽവേ സ്റ്റേഷനിൽ വാഹനങ്ങൾ അടിച്ചുതകർത്ത സംഭവത്തിൽ പ്രതി പിടിയിൽ. പൂജപ്പുര സ്വദേശി എബ്രഹാം(18) ആണ് അറസ്റ്റിലായത്. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.
സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന 19 വാഹനങ്ങളാണ് ശനിയാഴ്‌ച രാത്രി ഇയാൾ അടിച്ചുതകർത്തത്. മോഷണശ്രമം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയ പ്രതി ലഹരി ഉപയോഗിച്ചെന്നും തുടർന്ന് പ്രകോപിതനായി കാറുകൾ അടിച്ചുതകർക്കുകയായിരുന്നുവെന്നും റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്ഐ ബിജുകുമാർ പറഞ്ഞു.
തമ്പാനൂര്‍ റെയിൽവേ സ്റ്റേഷനിൽ വാഹനങ്ങൾ അടിച്ചുതകർത്തത് 18 കാരന്‍ പൂജപ്പുരയിലെ വീട്ടിൽ നിന്നാണ് എബ്രഹാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചു. അതേസമയം സംഭവത്തിൽ പേ ആൻഡ് പാർക്കിങ്ങിന് വീഴ്‌ച പറ്റിയിട്ടില്ലെന്ന് ജീവനക്കാർ വിശദീകരിച്ചു.
READ MORE: തമ്പാനൂർ റെയിൽവേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട 19 വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു
നാലുപേരാണ് രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ചില്ലുകൾ തകർക്കുന്ന ശബ്‌ദം കേട്ടിരുന്നില്ല. പുലർച്ചെ മൂന്നര മണിക്ക് വാഹന ഉടമ വണ്ടിയെടുക്കാൻ എത്തിയപ്പോഴാണ് അക്രമ വിവരം അറിയുന്നതെന്നും ജീവനക്കാർ പറയുന്നു. സിസിടിവി മഴയില്‍ നശിച്ചതിനാൽ ദൃശ്യങ്ങൾ ലഭ്യമല്ലെന്നും അവർ വ്യക്തമാക്കി.