നിയന്ത്രണം വിട്ട റോഡ് റോളർ ഇടിച്ച് കടയുമടയ്ക്ക് പരിക്ക് - latest tvm
തയ്യൽ കടയുടമ അണിയൂർ സ്വദേശി തങ്കമണിക്കാണ് (53) പരിക്കേറ്റത്.
തിരുവനന്തപുരം: കഴക്കൂട്ടം ചെമ്പഴന്തി അണിയൂരിൽ നിയന്ത്രണം വിട്ട റോഡ് റോളർ വീടിന്‍റെ ചുമരിൽ ഇടിച്ച് കയറിയ ശേഷം തൊട്ടടുത്ത തയ്യൽക്കടയിലേക്കും ഇടിച്ചു കയറി. തയ്യൽ കടയുടമ അണിയൂർ സ്വദേശി തങ്കമണിക്ക്(53) പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് സ്വദേശിയുടെ റോളറാണ് നിയന്ത്രണം വിട്ട് ഇടിച്ച് കയറിയത്. ചെമ്പഴന്തിയിൽ ജോലി കഴിഞ്ഞ് വെഞ്ഞാറമൂട്ടിലേക്ക് പോകവെയാണ് നിയന്ത്രണം വിട്ട് ഇടതു വശത്തുള്ള ബിജുവിൻ്റെ വീട്ടിലേക്ക് ഇടിച്ച് കയറിയത്. റോളർ ഉടമസ്ഥനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു.