തിരുവനന്തപുരം : ദീര്‍ഘ ദൂര സര്‍വീസിനായി പുതുതായി ആരംഭിച്ച കെ സ്വിഫ്റ്റിന്റെ ആദ്യ സര്‍വീസില്‍ തന്നെ അപകടമുണ്ടായതില്‍ ദുരൂഹത ആരോപിച്ച് കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റ് പൊലീസിന് പരാതി നല്‍കി. ആദ്യ സര്‍വീസില്‍ തന്നെ ഉണ്ടായ അപകടത്തിനുപിന്നില്‍ സ്വകാര്യ ലോബിയാണെന്നാണ് ആരോപണം.
കെ.എസ്.ആര്‍.ടി.സി എം.ഡി ബിജുപ്രഭാകര്‍ ഡി.ജി.പി അനില്‍ കാന്തിന് ഇതുസംബന്ധിച്ച് പരാതി നല്‍കി. രണ്ട് തവണയാണ് കെ സ്വിഫ്‌റ്റ് സര്‍വീസ് അപകടത്തില്‍പ്പെട്ടത്. മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത സര്‍വീസ് കല്ലമ്പലത്ത് വച്ച് എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറര്‍ ഇളകിപ്പോയി. ഗ്ലാസിന് 35000 രൂപ വിലയുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കി.