കേരളം

kerala

ETV Bharat / state

ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു - bike accident

പൊഴിയൂർ സ്വദേശി ഡിവൈൻ പീറ്റർ വർഗീസാണ് മരിച്ചത്. തക്കല കുമാരകോവിലിന് സമീപത്ത് വെച്ചായിരുന്നു അപകടം.

തിരുവനന്തപുരം അപകടം  തക്കല  thakkala  thiruvananthapuram accident  bike accident  ബൈക്കപകടം
തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

By

Published : Sep 8, 2020, 8:57 PM IST

തിരുവനന്തപുരം: ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പൊഴിയൂർ സ്വദേശി ഡിവൈൻ പീറ്റർ വർഗീസാണ് മരിച്ചത്. തക്കല കുമാരകോവിലിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. നാഗർകോവിൽ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ എതിർദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. ആശാരി പള്ളം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. ലോറി ഡ്രൈവർ കൊല്ലംകോട് സ്വദേശി ജയകുമാറിനെ തക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.

ABOUT THE AUTHOR

...view details