കുഴിയിൽ വീണ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു - medical college
മുപ്പത് അടി ആഴമുള്ള കുഴിയിൽ വീണ് ചികിത്സയിലായിരുന്ന ബെെക്ക് യാത്രികൻ മരിച്ചു. പന്ത്രണ്ട് മണിയ്ക്കാണ് ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞത്. എന്നാൽ രാവിലെ ആറു മണിയോടെയാണ് അപകടത്തിൽ പരിക്കേറ്റ ഷിബുവിനെ നാട്ടുകാർ കണ്ടത്. ചികിത്സയിലായിരിക്കെയാണ് മരണം.
തിരുവനന്തപുരം: പോത്തൻകോട് പൊലീസ് സ്റ്റേഷന് താഴെ പാവൂക്കോണത്തെ മുപ്പത് അടി ആഴമുള്ള കുഴിയിൽ വീണ് ചികിത്സയിലായിരുന്ന ബെെക്ക് യാത്രികൻ മരിച്ചു. കണിയാപുരം മസ്‌താൻ മുക്ക് നൂർ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന ഷിബു ഷുക്കൂർ (47) ആണ് മരിച്ചത്. മാർച്ച് 16ന് രാത്രി പന്ത്രണ്ട് മണിയ്ക്കാണ് ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞത്. എന്നാൽ രാവിലെ ആറു മണിയോടെയാണ് അപകടത്തിൽ പരിക്കേറ്റ ഷിബുവിനെ നാട്ടുകാർ കണ്ടത്. തുടർന്ന് പോത്തൻകോട് പൊലീസിനെ വിവരമറിയിക്കുകയും എസ്.ഐ.അജീഷിൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി ഷിബുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ചികിത്സയിലായിരിക്കെയാണ് മരണം.