വാൻ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു - latest thiruvanathapuram
പോങ്ങുമൂട് ചേന്തിക്ക് സമീപമാണ് അപകടം നടന്നത്.പൗണ്ടുകടവ് മടത്തുനട നിഷാഭവനിൽ സുഭാഷ് (41 )ആണ് മരിച്ചത്
തിരുവനന്തപുരം:വാൻ ഇടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു. പൗണ്ടുകടവ് മടത്തുനട നിഷാഭവനിൽ സുഭാഷ് (41 )ആണ് മരിച്ചത്. ശനിയാഴ്ച് രാത്രി 11.30 ന് ദേശീയ പാതയിൽ പോങ്ങുമൂട് ചേന്തിക്ക് സമീപമാണ് അപകടം നടന്നത്. ലോട്ടറി കച്ചവടക്കാരനായ സുഭാഷ്, ശ്രീകാര്യം ഭാഗത്തു നിന്നും പോങ്ങുമൂട് ഭാഗത്തേക്ക് പോകുന്ന വഴിയായിരുന്നു അപകടം. അതേ ദിശയിൽ സഞ്ചരിച്ച ടെമ്പോ ട്രാവലർ വാൻ സുഭാഷിനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സുബാഷിനെ പൊലീസ് വാഹനത്തിൽ മെഡിക്കൽ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം സംസ്‌കരിച്ചു. ഭാര്യ അശ്വതി ,അച്ഛൻ പ്രകാശൻ ,അമ്മ ഇന്ദിര.