തിരുവനന്തപുരം:ശ്രീകാര്യത്ത് കെട്ടിടം പണിക്കിടെ നെഞ്ചില്‍ കമ്പി കുത്തി കയറി തൊഴിലാളി മരിച്ചു. നെല്ലനാട് കോട്ടുകുന്നം വാഴ്‌വേലിക്കോണം ദേവി ക്ഷേത്രത്തിന് സമീപം കെ.വി.നിവാസിൽ സുരേന്ദ്രൻ (56) ആണ് മരിച്ചത്.
കെട്ടിടം പണിക്കിടെ നെഞ്ചില്‍ കമ്പി കുത്തി കയറി തൊഴിലാളി മരിച്ചു
നെല്ലനാട് കോട്ടുകുന്നം വാഴ്‌വേലിക്കോണം ദേവി ക്ഷേത്രത്തിന് സമീപം കെ.വി.നിവാസിൽ സുരേന്ദ്രൻ (56) ആണ് മരിച്ചത്.
കെട്ടിടം പണിക്കിടെ നെഞ്ചില്‍ കമ്പി കുത്തി കയറി തൊഴിലാളി മരിച്ചു
പോങ്ങുംമൂട് ശ്രീലക്ഷ്‌മി നഗറിൽ കൃഷ്‌ണകുമാറിന്‍റെ വീട്ടിലാണ് അപകടമുണ്ടായത്. കോൺക്രീറ്റിനുള്ളിലെ കമ്പി മുറിച്ച് മാറ്റുന്നതിനിടയിൽ മെഷീന്‍ തെന്നി മാറി കമ്പി നെഞ്ചില്‍ കുത്തി കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ലതികയാണ് ഭാര്യ. വിഷ്‌ണു, കൃഷ്‌ണപ്രിയ എന്നിവരാണ് മക്കൾ.