തിരുവനന്തപുരം:പോത്തൻകോട് പ്ലാമൂടിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പ്ലാമൂട് കുന്നുംപുറത്ത് വീട്ടിൽ വാമദേവൻ നായർ ( 57) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7.30നാണ് സംഭവം. പോത്തൻകോട് നിന്നും അയിരൂപ്പാറയിലേക്ക് പോയ ബൈക്ക് പോത്തൻകോട് പ്ലാമൂട് ജങ്ഷനിൽ വച്ച് റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച വാമദേവൻ നായരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു - thiruvananthapuram
പ്ലാമൂട് കുന്നുംപുറത്ത് വീട്ടിൽ വാമദേവൻ നായർ ( 57) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7.30നാണ് സംഭവം.
ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
ബൈക്ക് അമിത വേഗതയിലായിരുന്നു. പരിക്കേറ്റ വാമദേവൻ നായരെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രാത്രി 11 മണിയോടു കൂടി മരിച്ചു. ചന്തവിള സ്വദേശി അഭിജിത് ആണ് ബൈക്ക് ഓടിച്ചിരുന്നത്. ഇയാൾക്കെതിരെ പോത്തൻകോട് പൊലിസ് കേസെടുത്തു.