തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കെഎസ്‌യു, എബിവിപി പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. കെഎസ്‌യു പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞു പോകാൻ കൂട്ടാക്കാത്ത പ്രവർത്തകർ ബാരിക്കേഡുകൾക്ക് മുകളിൽ കയറി പ്രതിഷേധിച്ചു.
തുടർന്ന് എം.സി റോഡിലേക്ക് തിരിഞ്ഞ പ്രവർത്തകർ ഏറെ നേരം റോഡ് ഉപരോധിച്ചു. നിലത്തു കിടന്ന പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി.
വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു, എബിവിപി പ്രവർത്തകർ നടത്തിയ മാർച്ചുകളിൽ സംഘർഷം Also Read: വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം: പ്രതിഷേധം ശക്തമാക്കും
എബിവിപി പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എബിവിപി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് റോഡിൽ കിടന്നു പ്രതിഷേധിച്ച എബിവിപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഘർഷത്തിൽ എബിവിപി പ്രവർത്തകർക്ക് പരിക്കേറ്റു.