തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച അഭയ കൊലപാതക കേസിൽ ശിക്ഷാവിധി ഇന്ന്. കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റർ സെഫിക്കുമുള്ള ശിക്ഷയാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഇന്ന് വിധിക്കുന്നത്. രാവിലെ 11 മണിക്കാണ് വിധി പ്രഖ്യാപിക്കുന്നത്. ജയിലിൽ കഴിയുന്ന ഇരു പ്രതികളെയും രാവിലെ കോടതിയിൽ എത്തിക്കും.
അഭയ കൊലക്കേസിന് തിരശീല വീഴുന്നു; ശിക്ഷാവിധി ഇന്ന് - abhya case
കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റർ സെഫിക്കുമുള്ള ശിക്ഷ ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിക്കും

അഭയ കൊലക്കേസിന് തിരശീല വീഴുന്നു; ശിക്ഷാവിധി ഇന്ന്
ഇരുവരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. കൊലപാതകം, അതിക്രമിച്ചു കടക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം. അതേസമയം വിധിക്കെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചേക്കും.