കേരളം

kerala

ETV Bharat / state

'അഭയ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ സിറിയക് ജോസഫ് ശ്രമിച്ചു' ; ലോകായുക്ത ജസ്റ്റിസിനെതിരെ വീണ്ടും കെ.ടി ജലീല്‍ - തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത

നീതിബോധം ഉണ്ടെങ്കില്‍ സിറിയക് ജോസഫ് രാജിവയ്ക്കണമെന്ന് മുന്‍മന്ത്രി കെ.ടി ജലീല്‍

KT Jaleel against Lokayukta Justice on Abhaya murder case  Abhaya murder case  അഭയ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ സിറിയക് ജോസഫ് ശ്രമിച്ചെന്ന് കെടി ജലീല്‍  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  KT Jaleel against Lokayukta
'അഭയ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ സിറിയക് ജോസഫ് ശ്രമിച്ചു'; ലോകായുക്ത ജസ്റ്റിസിനെതിരെ കെ.ടി ജലീല്‍

By

Published : Feb 22, 2022, 4:07 PM IST

Updated : Feb 22, 2022, 5:10 PM IST

തിരുവനന്തപുരം :ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ വെല്ലുവിളിച്ച് മുന്‍ മന്ത്രി കെ.ടി ജലീല്‍. അഭയ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ സിറിയക് ജോസഫ് ശ്രമിച്ചു. നീതിബോധം ഉണ്ടെങ്കില്‍ സിറിയക് ജോസഫ് രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലോകായുക്ത ജസ്റ്റിസിനെതിരെ വീണ്ടും കെ.ടി ജലീല്‍

ലോകായുക്ത വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി സ്ഥാനം നഷ്‌ടമായ കെ.ടി ജലീല്‍, വിധി പറഞ്ഞ ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ ആരോപണങ്ങള്‍ വീണ്ടും തുടരുകയാണ്. അഭയ കേസ് പ്രതിയും ബന്ധുവുമായ ഫാദര്‍ തോമസ് കോട്ടൂരിനെ രക്ഷിക്കാന്‍ സിറിയക് ജോസഫ് ശ്രമിച്ചുവെന്ന ആരോപണമാണ് കെ.ടി ജലീല്‍ ഉന്നയിക്കുന്നത്. ബെംഗളൂരുവിലെ നാര്‍ക്കോ അനാലിസിസ് പരിശോധന നടത്തിയ ലാബില്‍ സിറിയക് ജോസഫ് സന്ദര്‍ശനം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

'ആരോപണങ്ങള്‍ക്ക് മറുപടി പറയണം'

ദൃശ്യങ്ങള്‍ പരിശോധിച്ചതിന് തെളിവുണ്ട്. നീതി ബോധമുണ്ടെങ്കില്‍ സിറിയിക് ജോസഫ് ലോകായുക്ത സ്ഥാനം രാജിവയ്ക്കണം. നാര്‍ക്കോ പരിശോധന നടന്ന ലാബിന്‍റെ ഡയറക്‌ടര്‍ സി.ബി.ഐയ്ക്ക് നല്‍കിയ മൊഴിയില്‍ സിറിയക് ജോസഫ് ലാബ് സന്ദര്‍ശിച്ചതായി പറയുന്നുണ്ട്. തോമസ് കോട്ടൂരുമായി കുടുംബ ബന്ധമുണ്ടോയെന്ന് വ്യക്തമാക്കണം.

ALSO READ:പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം ചെന്നിത്തലയെ തള്ളാനെന്ന് പി രാജീവ്

ഇതുസംബന്ധിച്ച് ജോമോന്‍ പുത്തന്‍പുരക്കല്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. എങ്കിലും ചര്‍ച്ചയാക്കാന്‍ ആരും മുന്നോട്ടുവന്നില്ല. വിഷയത്തില്‍ 13 വര്‍ഷമായി സിറിയക് ജോസഫ് മൗനം തുടരുകയാണ്. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടി പറയാന്‍ സിറിയക് തയ്യാറാകണമെന്നുമായിരുന്നു കെ.ടി ജലീലിന്‍റെ വെല്ലുവിളി.

Last Updated : Feb 22, 2022, 5:10 PM IST

ABOUT THE AUTHOR

...view details