തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ എസ്.പി.നന്തകുമാർ നായരുടെ വിസ്‌താരം പൂർത്തിയതോടെയാണ് പ്രോസിക്യൂഷന്‍റെ സാക്ഷി വിസ്‌താരം പൂർത്തിയായി. 2019 ഓഗസ്റ്റ് 26 നാണ് വിചാരണ ആരംഭിച്ചതെങ്കിലും കൊവിഡ് മൂലം ആറു മാസത്തോളം വിചാരണ നിറുത്തിവച്ചിരുന്നു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ ഇതുവരെ 49 സാക്ഷികളെ വിസ്‌തരിച്ചു. ഇതിൽ നാൽപ്പത്തൊന്നു പേർ പ്രോസിക്യൂഷനെ അനുകൂലിച്ചപ്പോൾ എട്ടു പേർ പ്രതികളെ അനുകൂലിച്ചിരിന്നു.
അഭയ കേസ്; പ്രോസിക്യൂഷന്‍റെ സാക്ഷി വിസ്‌താരം പൂർത്തിയായി
തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. സി.ആർ.പി.സി 313 വകുപ്പ് പ്രകാരം കോടതി പ്രതികളോട് നേരിട്ട് കുറ്റകൃത്യത്തെക്കുറിച്ച് ചോദിക്കുന്നതിനായി നവംബർ 10ന് കേസ് വീണ്ടും പരിഗണിക്കും.
അഭയ കേസ്;പ്രോസിക്യൂഷന്‍റെ സാക്ഷി വിസ്‌താരം പൂർത്തിയായി
16 വർഷം കഴിഞ്ഞാണ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്‌തത്. ശേഷം 11 വർഷം കഴിഞ്ഞാണ് വിചാരണ ആരംഭിച്ചത്. സി.ആർ.പി.സി 313 വകുപ്പ് പ്രകാരം കോടതി പ്രതികളോട് നേരിട്ട് കുറ്റകൃത്യത്തെക്കുറിച്ച് ചോദിക്കുന്നതിനായി നവംബർ 10ന് കേസ് വീണ്ടും പരിഗണിക്കും.
1992 മാർച്ച് 27ന് കോട്ടയത്ത് പയസ് ടെന്‍റ് കോൺവെന്‍റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികൾ.