കേരളം

kerala

ETV Bharat / state

അഭയ കേസിലെ മൂന്ന് സാക്ഷികളെ ഒഴിവാക്കി സി.ബി.ഐ - കൂറുമാറ്റം: അഭയ കേസിലെ മൂന്ന് സാക്ഷികളെ ഒഴിവാക്കി സി.ബി.ഐ

കേസിലെ സാക്ഷികളായ സിസ്റ്റര്‍ വിനീത, സിസ്റ്റര്‍ ഷേര്‍ലി, സിസ്റ്റര്‍ ആനന്ദ് എന്നിവരെയാണ് ഒഴിവാക്കിയത്

കൂറുമാറ്റം: അഭയ കേസിലെ മൂന്ന് സാക്ഷികളെ ഒഴിവാക്കി സി.ബി.ഐ

By

Published : Sep 7, 2019, 5:31 PM IST

തിരുവനന്തപുരം:കൂറുമാറ്റം ആശങ്കയില്‍ അഭയ കേസിലെ മൂന്ന് സാക്ഷികളെ സിബിഐ ഒഴിവാക്കി. കേസിലെ സാക്ഷികളായ സിസ്റ്റര്‍ വിനീത, സിസ്റ്റര്‍ ഷേര്‍ലി, സിസ്റ്റര്‍ ആനന്ദ് എന്നിവരെയാണ് ഒഴിവാക്കിയത്. തുടര്‍ച്ചയായി സാക്ഷികള്‍ കൂറുമാറുന്നത് കേസില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം കേസില്‍ ഇന്ന് വിസ്‌തരിക്കാന്‍ തീരുമാനിച്ചിരുന്ന മറ്റൊരു സാക്ഷി മിനി പീറ്ററിനെ 16 ന് വിസ്‌തരിക്കും. വിചാരണ ആരംഭിച്ചതിന് ശേഷം നാല് സാക്ഷികളാണ് ഇതുവരെ കൂറുമാറിയത്. കേസിലെ മുഖ്യ സാക്ഷി സിസ്റ്റര്‍ അനുപമ അടക്കമുള്ളവരാണ് കൂറുമാറിയത്. അതേസമയം വിചാരണ വേളയില്‍ നിര്‍ണായക മൊഴികളും സാക്ഷികള്‍ നല്‍കി.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details