ആറ്റുകാൽ പൊങ്കാലക്കായി പതിവു പോലെ തലസ്ഥാനനഗരത്തിന്‍റെ വഴിയോരങ്ങള്‍ ഒരുങ്ങിത്തുടങ്ങി. പൊങ്കാലക്ക് എത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കുന്ന തിരക്കിലാണ് അധികൃതര്‍. ബുധനാഴ്ചയാണ് പൊങ്കാല. ബുധനാഴ്ച രാവിലെ 10.15ന് ക്ഷേത്രത്തിൽ ഒരുക്കുന്ന പണ്ടാരയടുപ്പിൽ ക്ഷേത്രം തന്ത്രി തീ പകരുന്നതോടെയാണ് പൊങ്കാലക്ക് തുടക്കമാവുന്നത്. തുടർന്ന് നഗരത്തിലെ 10 കിലോമീറ്റർ ചുറ്റളവിൽ ഒരുക്കിയ ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളിലേക്ക് തീ പകരും. ഉച്ചക്ക് 2.15ന് പൊങ്കാല നിവേദ്യത്തോടെ ഈ വർഷത്തെ പൊങ്കാലക്ക് പരിസമാപ്തിയാകും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
ആറ്റുകാൽ പൊങ്കാലക്ക് ഒരുങ്ങി തലസ്ഥാനം
എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു. ബുധനാഴ്ച രാവിലെ 10.15ന് പണ്ടാരയടുപ്പിൽ തീ പകരുന്നതോടെയാണ് പൊങ്കാലക്ക് തുടക്കമാവുന്നത്.
ആറ്റുകാൽ
പൊങ്കാല ഇടുന്നതിനുള്ള കലങ്ങളുടെയും വിറക് ഉൾപ്പെടെയുള്ളവയുടെയും വിൽപ്പന നഗരത്തിൽ സജീവമായി. ക്ഷേത്രപരിസരത്ത് ഒന്നരയേക്കർ സ്ഥലം കൂടി പൊങ്കാല ഇടുന്നതിനായി ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള ഗിന്നസ് റെക്കോർഡ് ഇത്തവണ തിരുത്തപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അതിനുള്ള നടപടികൾ സ്വീകരിച്ചതായും ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു.