തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പകരം വെക്കാനില്ലാത്ത സേവനവുമായി സംസ്ഥാനത്തെ ആശാ പ്രവർത്തകർ. ഓരോ പ്രദേശത്തിന്‍റെയും സ്‌പന്ദനങ്ങളറിയുന്നവരാണ് ആശാ പ്രവർത്തകർ. നിരീക്ഷണത്തിലിരിക്കുന്നവരുമായി ആശയവിനിമയം നടത്തുകയും ആവശ്യങ്ങൾ യഥാസമയം വിവരങ്ങൾ സർക്കാരിനെ അറിയിക്കുകയും ചെയ്യുന്നവർ. ഒരു ഇടവേളക്കുശേഷം പൊതുപരീക്ഷകൾ പുനരാരംഭിച്ചപ്പോൾ, കുട്ടികൾക്ക് വിതരണം ചെയ്യാനുള്ള മാസ്കുകളും സാനിറ്റൈസറുകളുമായി പരീക്ഷാകേന്ദ്രങ്ങളിലും ഇവർ സജീവമാണ്.
പകരം വെക്കാനില്ലാത്ത സേവന പ്രവർത്തനങ്ങളുമായി ആശാ പ്രവർത്തകർ - aasha workers
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പകരം വെക്കാനില്ലാത്ത സേവനവുമായി സംസ്ഥാനത്തെ ആശാ പ്രവർത്തകർ. ഓരോ പ്രദേശത്തിന്‍റെയും സ്‌പന്ദനങ്ങളറിയുന്നവരാണ് ആശാ പ്രവർത്തകർ
വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ, ചില ഘട്ടങ്ങളിൽ മറ്റു ജില്ലകളിൽ നിന്നു വന്ന് വീട്ടിൽ നിരീക്ഷണത്തിലായവർ തുടങ്ങിയവരുടെയെല്ലാം പരിചരണം ഉറപ്പാക്കാൻ നിരന്തര ജാഗ്രതയിലാണ് ആശാ പ്രവർത്തകർ. എല്ലാ ദിവസവും നേരിട്ടോ ഫോണിൽ വിളിച്ചോ കാര്യങ്ങൾ അന്വേഷിക്കുന്നു. ചിലരൊക്കെ ക്വാറന്‍റൈൻ നിർദേശങ്ങൾ ലംഘിച്ച ഘട്ടങ്ങളിൽ ആശാ പ്രവർത്തകരുടെ ഫോണിലേക്ക് വിവരം ലഭിക്കുന്നു. അത്തരം ഘടങ്ങളിൽ കൃത്യമായി ഇടപെടുകയും ചെയ്ന്നു. നിരീക്ഷണത്തിലിരിക്കുന്ന ഏറെപ്പേരും സഹകരിച്ചപ്പോൾ മുഖം കറുപ്പിച്ചവരുമുണ്ട്.
ഇരുന്നൂറിലേറെ ആശാ പ്രവർത്തകരാണ് തിരുവനന്തപുരം നഗരസഭാ മേഖലയിൽ മാത്രം കൊവിഡ് പ്രതിരോധ ജോലികളിലുള്ളത്. സംസ്ഥാനത്തെമ്പാടുമായി ആയിരക്കണക്കിനുപേരുണ്ട്. സംസ്ഥാനത്തെ കൊവിഡ് സ്ഥിതി നിലവിൽ നിയന്ത്രണാതീതമായിരിക്കുന്നതിൽ ഇവരുടെ പങ്ക് ചെറുതല്ല. കൊവിഡിനൊപ്പം മഴക്കാലരോഗ ഭീഷണി തുടങ്ങിക്കഴിഞ്ഞതിനാൽ ആശാപ്രവർത്തകർക്ക് ഇനി വിശ്രമമില്ലാത്ത നാളുകളാണ്.