കേരളം

kerala

ETV Bharat / state

Rajyasabha Election | എ.എ. റഹീം സിപിഎം രാജ്യസഭ സ്ഥാനാര്‍ഥി - രാജ്യസഭാ തെരഞ്ഞെടുപ്പ്

ഇന്ന്‌ (ബുധനാഴ്‌ച) ചേർന്ന സിപിഎം അവൈലബിൾ സെക്രട്ടറിയേറ്റ്‌ യോഗത്തിലാണ് തീരുമാനം

A.A. Rahim cpm candidate  Rajyasabha election 2022  CPM Rajyasabha seat  എ.എ. റഹീം സിപിഎം സ്ഥാനാര്‍ഥി  രാജ്യസഭാ തെരഞ്ഞെടുപ്പ്  സിപിഎം രാജ്യസഭാ സ്ഥാനാര്‍ഥി 2022
എ.എ. റഹീം സിപിഎം രാജ്യസഭാ സ്ഥാനാര്‍ഥി

By

Published : Mar 16, 2022, 11:31 AM IST

തിരുവനന്തപുരം : ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റ്‌ എ.എ.റഹീo സിപിഎം രാജ്യസഭ സ്ഥാനാര്‍ഥി. ഇന്ന്‌ (ബുധനാഴ്‌ച) ചേർന്ന സിപിഎം സംസ്ഥാന അവൈലബിൾ സെക്രട്ടറിയേറ്റ്‌ യോഗത്തിലാണ് തീരുമാനം.

യുവാക്കൾക്ക് പരിഗണന നൽകണമെന്നതും അഖിലേന്ത്യാ പ്രസിഡന്‍റ്‌ എന്നതും കണക്കിലെടുത്താണ് റഹീമിനെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചത്. ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ സിപിഎം സംസ്ഥാന സമിതിയിലേക്കും റഹീമിനെ തെരഞ്ഞെടുത്തിരുന്നു. ഒഴിവ്‌ വരുന്ന മൂന്ന് സീറ്റുകളിൽ രണ്ട്‌ സീറ്റുകളിലാണ് എൽഡിഎഫിന് വിജയിക്കാൻ കഴിയുക. ഇതിൽ ഒരു സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്.

Also Read:ഇടത് മുന്നണിയിൽ രാജ്യസഭ സീറ്റ് സിപിഎമ്മിനും സിപിഐയ്‌ക്കും

സിപിഎം സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും നടത്തിയ തലമുറമാറ്റം തന്നെയാണ് രാജ്യസഭ സ്ഥാനാർഥിയുടെ കാര്യത്തിലും സിപിഎം സ്വീകരിച്ചിരിക്കുന്നത്. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എന്ന നിലയിൽ ഡൽഹി കേന്ദ്രീകരിച്ചാണ് റഹീം നിലവില്‍ പ്രവർത്തിക്കുന്നത്. ഇതുകൂടി പരിഗണിച്ചാണ് സിപിഎം തീരുമാനം.

ABOUT THE AUTHOR

...view details