തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റും സി.പി.എം രാജ്യസഭ സ്ഥാനാര്‍ഥിയുമായ എ.എ റഹീമിന് വിവിധ സമര കേസുകളില്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റായിരിക്കെ 2021 ജൂണ്‍ 27ന് അന്നത്തെ ജില്ല പ്രസിഡന്‍റ് ബലമുരളിയുടെ നേതൃത്വത്തിൽ സ്വാശ്രയ ഫീസ് വർധനയക്കെതിരെ നിയമ സഭ നടത്തിയ മാര്‍ച്ച്, യൂണിവേഴ്‌സിറ്റി കോളജിൽ നിന്നും 150ൽ പരം എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ സമരം മറ്റ് മൂന്ന് കേസുകള്‍, 2012ൽ നടന്ന സമരം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് എ.എ റഹീമിന് ജാമ്യം അനുവദിച്ചത്.
സമര കേസുകളില്‍ എ.എ റഹീമിന് ജാമ്യം - തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി
ഡി.വെെ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റും സി.പി.എം രാജ്യസഭ സ്ഥാനാര്‍ഥിയുമായ എ.എ റഹീമിന് വിവിധ സമര കേസുകളില്‍ ജാമ്യം അനുവദിച്ചു
എ.എ റഹീമിന് ജാമ്യം