തിരുവനന്തപുരം:കാസർകോട് ഡി.വൈ.എഫ്.ഐ പ്രവർത്തകൻ്റെ കൊലപാതകത്തിന് പിന്നിൽ മുസ്ലിം ലീഗ് എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് മറുപടി ഇല്ലാത്തതിനാലാണ് അക്രമം നടത്തുന്നത്. സംഭവത്തിൽ സി.പി.എം കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു .
കാസർകോട് കൊലപാതകത്തിന് പിന്നിൽ മുസ്ലിം ലീഗെന്ന് എ. വിജയരാഘവൻ - മുസ്ലിം ലീഗ്
കാസർകോട് ഡി.വൈ.എഫ്.ഐ പ്രവർത്തകൻ്റെ കൊലപാതകത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് മറുപടി ഇല്ലാത്തതിനാലാണ് അക്രമമെന്നും പ്രതികരണം.
കാസർകോട് കൊലപാതകത്തിന് പിന്നിൽ മുസ്ലിം ലീഗെന്ന് എ. വിജയരാഘവൻ
കോൺഗ്രസുകാരാണ് ആക്രമണം തുടങ്ങിവച്ചത്. ലീഗ് അതിനെ പ്രോത്സാഹിപ്പിക്കരുത്. പ്രതിപക്ഷം അക്രമികൾക്ക് പ്രോത്സാഹനവും സംരക്ഷണവും നൽകുകയാണ്. പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്‌ട്രീയത്തിലേക്ക് തിരിച്ചുവരുന്നത് ലീഗിൻ്റെ ആഭ്യന്തരകാര്യമാണെന്നും എ. വിജയരാഘവൻ പറഞ്ഞു.