തിരുവനന്തപുരം: ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത് നിയമാനുസൃതമായ നടപടിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. തിരുവനന്തപുരത്ത് എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിരട്ടാന്‍ കഴിയുന്ന സര്‍ക്കാരല്ല കേരളത്തിലേത്, ഇഡിക്കെതിരെ എ വിജയരാഘവന്‍ - എല്‍ഡിഎഫ് കണ്‍വീനര്‍
കേന്ദ്ര അന്വേഷണ എജന്‍സികള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു. സര്‍ക്കാരിനെ കുടുക്കാനുള്ള നടപടി അംഗീകരിക്കില്ല.
![വിരട്ടാന്‍ കഴിയുന്ന സര്‍ക്കാരല്ല കേരളത്തിലേത്, ഇഡിക്കെതിരെ എ വിജയരാഘവന്‍ ldf convener a Vijayaraghavan crime branch enforcement directorate ക്രൈംബ്രാഞ്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11076479-thumbnail-3x2-gg.jpg)
വിരട്ടാന്‍ കഴിയുന്ന സര്‍ക്കാരല്ല കേരളത്തിലേത്, ഇഡിക്കെതിരെ എ വിജയരാഘവന്‍
ക്രൈംബ്രാഞ്ചിന്‍റെ നടപടി നിയമാനുസൃതമെന്ന് വിജയരാഘവന്‍
ജയിലില്‍ കഴിയുന്ന പ്രതികളെ പീഡിപ്പിച്ച് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി നിര്‍ബന്ധിച്ചു. അത് നിയമവിരുദ്ധമാണ്. കേന്ദ്ര അന്വേഷണ എജന്‍സികള്‍ കരുതിക്കൂട്ടി മുഖ്യമന്ത്രിയേയും സ്പീക്കറെയും അപമാനിക്കാനും വികസനം തടസപ്പെടുത്താനും ശ്രമിക്കുന്നു. വിരട്ടാന്‍ കഴിയുന്ന മുന്നണിയും സര്‍ക്കാരുമല്ല കേരളത്തിലെന്ന് കേന്ദ്രഏജന്‍സികള്‍ മനസിലാക്കണമെന്നും വിജയരാഘവന്‍ പറഞ്ഞു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്നാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.