തിരുവനന്തപുരം:തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ വിജയ പ്രതീക്ഷയെന്ന് മുന്നണി കൺവീനർ എ വിജയരാഘവൻ. സംസ്ഥാന സർക്കാരിന്‍റെ വികസനപ്രവർത്തനങ്ങൾക്കുള്ള പിന്തുണയാകും ജനവിധി. സ്വർണക്കടത്ത് അടക്കമുള്ള വിവാദങ്ങളൊന്നും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കില്ല. ഈ വിവാദങ്ങൾ എല്ലാം ജനങ്ങൾ നിരാകരിക്കും. ഇടതു മുന്നണി വിപുലീകരണത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ വലിയ നേട്ടം ഉണ്ടാക്കുമെന്നുറപ്പാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയെന്ന് എൽഡിഎഫ് കണ്‍വീനര്‍ - A Vijayaraghavan
ജനങ്ങൾ വിവാദങ്ങൾ എല്ലാം ജനങ്ങൾ നിരാകരിക്കുമെന്നും ഇടത് മുന്നണി വിപുലീകരണത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ വലിയ നേട്ടം ഉണ്ടാക്കുമെന്നും മുന്നണി കൺവീനർ പറഞ്ഞു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ വിജയം ഉണ്ടാകുമെന്ന് എ വിജയരാഘവൻ
സംസ്ഥാനത്തെ യുഡിഎഫ് അവസരവാദ സഖ്യമാണ് ഉണ്ടാക്കുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി വർഗീയ കക്ഷികളുമായി അവർ ഒന്നിക്കുകയാണ്. ജമാഅത്തെ ഇസ്‌ലാമിയുമായുള്ള യുഡിഎഫിൻ്റെ വർഗീയ കൂട്ടുകെട്ട് ജനം തിരിച്ചറിയും. ഇങ്ങനെ പോയാൽ ബിജെപിയുമായും യുഡിഎഫ് സഖ്യം ഉണ്ടാക്കിയേക്കുമെന്നും എ വിജയരാഘവൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപിയെ ജനം നിരാകരിക്കുന്നത് തെളിയിക്കുന്നതാകും ഫലമെന്നും വിജയരാഘവൻ വ്യക്തമാക്കി.