'അവർ തോക്കേന്തി നടക്കുന്നത് കാട്ടിലെ പുല്ല് പറിക്കാനല്ല', സിപിഐക്ക് മറുപടിയുമായി എ.വിജയരാഘവൻ
മാവോയിസ്റ്റ് അനുകൂല നിലപാടിൽ സിപിഐക്ക് മറുപടി നൽകി എല്‍.ഡി.എഫ് കണ്‍വീനര്‍
അവർ തോക്കേന്തി നടക്കുന്നത് കാട്ടലിലെ പുല്ല് പറിക്കാനല്ല; സിപിഐക്ക് മറുപടിയുമായി എ.വിജയരാഘവൻ
തിരുവനന്തപുരം:മാവോയിസ്റ്റ് ഏറ്റുമട്ടലില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച സി.പി.ഐക്ക് ശക്തമായ മറുപടിയുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്. "അവര്‍ തോക്കേന്തി നടക്കുന്നത് കാട്ടിലെ പുല്ല് പറിക്കാനല്ല, ആയുധങ്ങളേന്തി കാട്ടില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ആര്‍ക്കും ന്യായീകരിക്കാന്‍ കഴിയില്ല. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത് കാട്ടിലല്ല, നാട്ടിലാണ്" - വിജയരാഘവന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Last Updated : Nov 3, 2019, 1:08 PM IST