തിരുവനന്തപുരം:മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്നും ഇക്കാര്യത്തില്‍ യുഡിഎഫിനും ബിജെപിക്കും ഒരേ സ്വരമാണെന്നും എ വിജയരാഘവന്‍ ആരോപിച്ചു.
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണം തെറ്റെന്ന് എ വിജയരാഘവന്‍ - വിജയരാഘന്‍
തെരഞ്ഞെടുപ്പിന് ശേഷവും പ്രതിപക്ഷ നേതാവ് തരംതാണ പ്രസ്‌താവനകളാണ് നടത്തുന്നത്. ഇതിൻ്റെ അനുരണനമാണ് കേന്ദ്രമന്ത്രി വി മുരളീധരൻ്റെ പ്രസ്‌താവനകളെന്നും ആക്ഷേപം.

തെരഞ്ഞെടുപ്പിന് ശേഷവും പ്രതിപക്ഷ നേതാവ് തരംതാണ പ്രസ്‌താവനകളാണ് നടത്തുന്നത്. ഇതിൻ്റെ അനുരണനമാണ് കേന്ദ്രമന്ത്രി വി മുരളീധരൻ്റെ പ്രസ്‌താവനകൾ. വഹിക്കുന്ന സ്ഥാനത്തിൻ്റെ ഗൗരവം ഇരുവരുടെയും പ്രസ്‌താവനകളിലില്ല. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ എൽഡിഎഫ് മികച്ച വിജയം നേടും. ഘടകക്ഷികള്‍ ഐക്യത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ കാര്യങ്ങള്‍ ചെയ്യുന്ന ആളല്ല ജലീലെന്ന് അദ്ദേഹത്തിൻ്റെ ജീവിത മാര്‍ഗം നോക്കിയാല്‍ മനസിലാകും. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചാണ് അദ്ദേഹം രാജിവച്ചത്. മികച്ച രീതിയില്‍ ഇടതുപക്ഷ പ്രവര്‍ത്തനം നടത്തിയ ആളാണ് ജോണ്‍ ബ്രിട്ടാസെന്നും മുന്‍പും പത്രപ്രവര്‍ത്തകരെ സിപിഎം രാജ്യസഭയിലേക്കയച്ചിട്ടുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.