തിരുവനന്തപുരം: കോൺഗ്രസ് നേതാവ് എ.കെ ആന്‍റണിക്ക് മറുപടിയുമായി സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. ഏറെ നാളായി നിശബ്‌ദനായ ആന്‍റണി ഇടതുപക്ഷത്തെ വിമര്‍ശിക്കാനായെങ്കിലും ശബ്‌ദിച്ചത് നല്ല കാര്യമെന്ന് എ.വിജയരാഘവന്‍ പറഞ്ഞു.
എ.കെ ആന്‍റണിക്ക് മറുപടിയുമായി എ.വിജയരാഘവന്‍ - udf
എ.കെ ആന്‍റണി രാഷ്‌ട്രീയത്തിൽ വന്നത് തന്നെ വിമോചന സമരത്തിന്‍റെ ഭാഗമായാണെന്നും ഇപ്പോഴും അതേ മാനസികാവസ്ഥയില്‍ തന്നെയാണ് അദ്ദേഹമുള്ളതെന്നും വിജയരാഘവൻ ആരോപിച്ചു.
പ്രളയവും കൊവിഡും വന്ന് കേരളത്തിലെ ജനങ്ങള്‍ ബുദ്ധിമുട്ടിയപ്പോള്‍ ആന്‍റണി സംസാരിച്ചില്ല. എന്നാല്‍ ഇടതുപക്ഷത്തെ വിമര്‍ശിക്കാന്‍ വികടമായി സംസാരിച്ചത് ഖേദകരമാണെന്നും വിജയരാഘവന്‍ വിമർശിച്ചു. സംസ്ഥാന താത്‌പര്യം സംരക്ഷിക്കാന്‍ ആന്‍റണിക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ലെന്നും ആന്‍റണി രാഷ്‌ട്രീയത്തിൽ വന്നത് തന്നെ വിമോചന സമരത്തിന്‍റെ ഭാഗമായാണെന്നും ഇപ്പോഴും അതേ മാനസികാവസ്ഥയില്‍ തന്നെയാണ് അദ്ദേഹമുള്ളതെന്നും വിജയരാഘവൻ ആരോപിച്ചു. അതേ സമയം കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയിലേക്ക് പോയപ്പോള്‍ തടയാന്‍ കഴിയാത്ത ആളാണ് ഇടതുപക്ഷത്തെ വിമര്‍ശിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
എല്‍.ഡി.എഫിന് തുടര്‍ഭരണം കൊടുക്കരുത് എന്ന് പറഞ്ഞ ആന്‍റണി യു.ഡി.എഫിന് ഭരണം കൊടുക്കണം എന്ന് പറഞ്ഞില്ല. അത്രയും ജീർണിച്ച മുന്നണിയാണ് യു.ഡി.എഫ് എന്ന് ആന്‍റണിക്ക് മനസിലായെന്നു വിജയരാഘവൻ പറഞ്ഞു.