തിരുവനന്തപുരം:സിലവര്‍ ലൈന്‍ പദ്ധതിയില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. വികസനകാര്യങ്ങളില്‍ പ്രതിപക്ഷത്തിന് നിഷേധാത്മക നിലപാടാണ്. സില്‍വര്‍ ലൈന്‍ പദ്ധതി വേഗത്തില്‍ നടപ്പാകണം എന്നാണ് സര്‍ക്കാര്‍ നിലപാട്.
മുഖ്യമന്ത്രി നിയമസഭയില്‍ എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞിട്ടുണ്ട്. സ്ഥലമേറ്റെടുപ്പിന് എതിരെ തെറ്റിദ്ധാരണ മൂലം സമരങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ മലപ്പുറം ജില്ലയില്‍ ആളുകള്‍ മുന്‍കെ എടുത്ത് സ്വന്തം കെട്ടിടങ്ങള്‍ പൊളിച്ചുനല്‍കുന്ന കാഴ്ചയാണുള്ളത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിലേക്ക് കൊണ്ടുപോകരുതെന്നും ആശങ്കയ്ക്ക് ഇടയില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
Also Read: 'പറഞ്ഞത് ഇടത് നയം, ഖേദം പ്രകടിപ്പിച്ചിട്ടില്ല'; പ്രസ്‌താവനയിൽ ഉറച്ച് മുഹമ്മദ് റിയാസ്
തെറ്റിദ്ധാരണജനകമായ പ്രചാരണങ്ങള്‍ വികസന പ്രവര്‍ത്തനങ്ങളുടെ വേഗം കുറയ്ക്കുമെന്ന തിരിച്ചറിവ് ഉണ്ടാകണം. ഏറ്റവും കുറവ് വീടുകള്‍ നഷ്ടപ്പെടുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. യഥാര്‍ത്ഥ വിലയുടെ നാലിരട്ടിയാണ് നഷ്ടപരിഹാരം കൊടുക്കുന്നത്.