തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 7229228 പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. എല്ലാ വിഭാഗത്തിലേയും വാക്‌സിന്‍ സ്വീകരിച്ചവരുടെ കണക്കാണിത്. വാക്‌സിന്‍ വിതരണം ആരംഭിച്ചപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം നൽകിയത്. തുടര്‍ന്ന് കൊവിഡ് മുന്നണി പോരാളികള്‍ക്കും അതിനു ശേഷം പൊതുജനങ്ങള്‍ക്കും വിതരണം ആരംഭിച്ചു.
ആദ്യം വാക്സിൻ സ്വീകരിക്കുന്നവരുടെ പ്രായ പരിധി 65 വയസായിരുന്നു. പിന്നീട് അത് 45 വയസായി കുറച്ചു. വാക്‌സിന്‍ സ്വീകരിച്ചവരുടെ കണക്കുകള്‍ പരിശോധിച്ചാല്‍ 500989 ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യ ഡോസും 367872 പേർ രണ്ടാം ഡോസും എടുത്തു. കൊവിഡ് മുന്നണി പോരാളികളില്‍ 485885 പേര്‍ ആദ്യ ഡോസും 325309 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. നാൽപ്പത്തിയഞ്ച് വയസിന് മുകളിലോട്ടുള്ള പൊതുജനങ്ങളില്‍ 5019531 പേര്‍ ആദ്യ ഡോസും 529642 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.
ജില്ല തിരിച്ചുള്ള കണക്ക് പരിശോധിച്ചാല്‍ തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നടന്നിട്ടുള്ളത്. 841375 പേരാണ് തിരുവനന്തപരത്ത് വാക്‌സിന്‍ സ്വീകരിച്ചത്. അതില്‍ 685866 പേര്‍ ആദ്യ ഡോസ് വാക്‌സിനും 155509 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. എറണാകുളമാണ് തൊട്ടു പിന്നില്‍. എറണാകുളത്ത് 836876 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. 687261 പേര്‍ ആദ്യ ഡോസ് വാക്‌സിനും 149615 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. 5 ജില്ലകള്‍ അഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി കഴിഞ്ഞു.
ജില്ല തിരിച്ചുള്ള വാകാസിനേഷന്‍ കണക്ക്
തിരുവനന്തപുരം
വാക്‌സിന്‍ സ്വീകരിച്ചവര്‍ 841375
ആദ്യ ഡോസ് 685866
രണ്ടാം ഡോസ് 155509
എറണാകുളം
വാക്‌സിന്‍ സ്വീകരിച്ചവര്‍ 836876
ആദ്യ ഡോസ് 687261
രണ്ടാം ഡോസ് 149615
ആലപ്പുഴ
വാക്‌സിന്‍ സ്വീകരിച്ചവര്‍ 482113
ആദ്യ ഡോസ് 403274
രണ്ടാം ഡോസ് 78839
ഇടുക്കി
വാക്‌സിന്‍ സ്വീകരിച്ചവര്‍ 225549
ആദ്യ ഡോസ് 190947
രണ്ടാം ഡോസ് 34602
കണ്ണൂര്‍
വാക്‌സിന്‍ സ്വീകരിച്ചവര്‍ 522961
ആദ്യ ഡോസ് 439234
രണ്ടാം ഡോസ് 83727