തിരുവനന്തപുരം:തിരുവനന്തപുരം ശ്രീകാര്യം ഇടവക്കോണത്ത് സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ തീ കൊളുത്തി ആത്മഹത്യ ചെയ്തു. ഓട്ടോയ്ക്കുള്ളിൽ ഇരുന്നാണ് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. വട്ടപ്പാറ മരുതൂർ സ്വദേശിയായ ശ്രീകുമാറാണ് മരിച്ചത്. ചെമ്പക സ്കൂളിലെ ഡ്രൈവറായിരുന്ന ശ്രീകുമാറിനെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടിരുന്നു. ഇന്ന് രാവിലെ ജോലിക്കെത്തിയെങ്കിലും കയറാൻ കഴിഞ്ഞില്ല. തുടർന്ന് സ്കൂളിന് സമീപം ഓട്ടോയിലും ശരീരത്തും പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
ജോലി നഷ്ടമായി: സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ തീ കൊളുത്തി ആത്മഹത്യ ചെയ്തു - പ്രാദേശിക വാർത്ത
വട്ടപ്പാറ മരുതൂർ സ്വദേശിയായ ശ്രീകുമാറാണ് മരിച്ചത്. ചെമ്പക സ്കൂളിലെ ഡ്രൈവറായിരുന്നു ഇയാൾ. ശ്രീകുമാറിനെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടിരുന്നു
സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ തീ കൊളുത്തി ആത്മഹത്യ ചെയ്തു
മുഖ്യമന്ത്രിക്കും പൊലീസിനും കലക്ടർക്കും കത്തെഴുതി സഹപ്രവർത്തകനെ ഏൽപ്പിച്ച ശേഷമാണ് ആത്മഹത്യ. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. സംഭവത്തിൽ സ്കൂള്‍ അധികൃതരാണ് ഉത്തരവാദികളെന്ന് മുൻ ജീവനക്കാർ ആരോപിച്ചു. 86 പേരെ ലോക്ക് ഡൗൺ സമയത്ത് സ്കൂൾ അധികൃതർ പിരിച്ചു വിട്ടിരുന്നു. പിരിച്ചു വിട്ടവർക്കു പകരം പുതിയ ആളുകളെ നിയമിക്കാൻ നീക്കം നടക്കുകയാണ്. ഇത് തടയുമെന്നും ജീവനക്കാർ പറയുന്നു. പിരിച്ചു വിട്ട ജീവനക്കാർ സ്കൂളിലെത്തി പ്രതിഷേധിക്കുകയാണ്.
Last Updated : Jan 11, 2021, 11:33 AM IST