തിരുവനന്തപുരം : സ്‌പീക്കർ പദവി പുതിയ റോളാണെന്നും രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമാണെന്നും എ എൻ ഷംസീർ. നല്ല രീതിയിൽ സഭ നടത്തിക്കൊണ്ടുപോകാൻ കഴിയുമെന്നാണ് കരുതുന്നത്. കോടിയേരി ബാലകൃഷ്‌ണന്‍റെ ചരമോചാരം ഈ പദവിയിലിരുന്ന് വായിക്കേണ്ടി വരുന്നത് ദുഃഖകരമാണെന്നും ഷംസീർ പറഞ്ഞു.
സ്‌പീക്കർ പദവി പുതിയ റോൾ, രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യം : എ എൻ ഷംസീർ - നിയമസഭ സമ്മേളനം
സ്‌പീക്കർ പദവിയിലെത്തിയ ശേഷം എ എൻ ഷംസീര്‍ നിയന്ത്രിക്കുന്ന ആദ്യ നിയമസഭ സമ്മേളനമാണ് ഇന്ന് തുടങ്ങിയത്
എ എൻ ഷംസീർ
Also read:നിയമസഭ സമ്മേളനത്തിന് തുടക്കം ; ഗവർണർ സർക്കാർ പോരും കത്ത് വിവാദമടക്കമുള്ളവയും ചൂടേറിയ ചർച്ചയാകും
എം ബി രാജേഷ് മന്ത്രിയായതിനെ തുടര്‍ന്ന് സ്‌പീക്കർ പദവിയിലെത്തിയ ശേഷം എ എൻ ഷംസീര്‍ നിയന്ത്രിക്കുന്ന ആദ്യ നിയമസഭ സമ്മേളനമാണ് ഇന്ന് തുടങ്ങിയത്. പതിനാല് സര്‍വകലാശാലകളുടെയും ചാൻസലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്ലുള്‍പ്പടെ സഭ സമ്മേളനത്തിൽ ഏവരും ഉറ്റുനോക്കുകയാണ്. അതുകൊണ്ടുതന്നെ ഏറെ ശ്രദ്ധയാകർഷിക്കുന്ന സമ്മേളനമാണിന്ന് ആരംഭിച്ചിരിക്കുന്നത്.