കേരളം

kerala

ETV Bharat / state

ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് പാറശാല എംഎല്‍എ - സർക്കാറിന്‍റെ ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് പാറശാല എം.എൽ.എ

അഞ്ചു പേരിൽ കൂടുതൽ ഒത്തുചേരാൻ പാടില്ലെന്ന സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നിരവധി കുട്ടികളെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയതും എംഎല്‍എ ഉദ്ഘാടനം ചെയ്തതും

trivandrum  thiruvananthapuram  cpm  cpm mla  hareendran m la  lockdown  സർക്കാറിന്‍റെ ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് പാറശാല എം.എൽ.എ  കുന്നത്തുകാൽ ഗ്രാമ പഞ്ചായത്ത്
സർക്കാറിന്‍റെ ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് പാറശാല എം.എൽ.എ

By

Published : Apr 26, 2020, 6:14 PM IST

തിരുവനന്തപുരം: സർക്കാരിന്‍റെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പാറശാല എംഎൽഎ സികെ ഹരീന്ദ്രന്‍. കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തിലെ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ പരിപാടിയിലാണ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കപെട്ടത്. അഞ്ചു പേരിൽ കൂടുതൽ ഒത്തുചേരാൻ പാടില്ലെന്ന സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നിരവധി കുട്ടികളെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയതും എംഎൽഎ ഉദ്ഘാടകൻ ആയതും. കുട്ടികൾക്കൾക്കായി ക്രയോണ്‍സും കളറിംഗ് ബുക്കുകളും നൽകുന്ന പരിപാടിയിലാണ് ലോക്ക് ഡൗൺ ലംഘനം നടന്നത്. സാമൂഹിക അകലം പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘടകർ പറയുന്നുണ്ടെങ്കിലും കുഞ്ഞുങ്ങളെ സംഘടിപ്പിച്ചു കൊണ്ടു നടന്ന ചടങ്ങ് പുതിയ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details