തിരുവനന്തപുരം: സൗത്ത് തുമ്പയിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ മധ്യവയസ്‌ക കുഴഞ്ഞ് വീണ് മരിച്ചു. വലിയ വേളി, സൗത്ത് തുമ്പ തൈവിളാകം ഹൗസിൽ, മേരി (65) ആണ് മരിച്ചത്. ശനിയാഴ്‌ച രാത്രി എട്ട് മണിയോടെ രണ്ട് പേർ തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നുവെന്ന് തുമ്പ പൊലീസ് പറഞ്ഞു. പരിക്കേറ്റ മൂന്നുപേർ മെഡി. കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഘർഷത്തിനിടെ മധ്യവയസ്‌ക കുഴഞ്ഞ് വീണ് മരിച്ചു - സൗത്ത് തുമ്പ വാര്‍ത്ത
വലിയ വേളി, സൗത്ത് തുമ്പ തൈവിളാകം ഹൗസിൽ, മേരി (65) ആണ് മരിച്ചത്
സംഘര്‍ഷം
സംഘർഷത്തിൽ ഉൾപ്പെട്ടവർ പലരും ബന്ധുക്കളായതിനാൽ പിടിച്ചു മാറ്റാൻ എത്തിയതായിരുന്നു മേരി. ഇതിനിടെ ഹൃദ്രോഗിയായ ഇവര്‍ സംഭവ സ്ഥലത്ത് കുഴഞ്ഞു വീണു. പൊലീസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സംഘര്‍ഷമുണ്ടായ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.