കേരളം

kerala

ETV Bharat / state

എകെ ശശീന്ദ്രൻ രാജിവയ്ക്കില്ലെന്ന് സൂചന നൽകി എ വിജയരാഘവൻ - ALLEGATION AGANIST A K Saseendran

ആരോപണമുയർന്ന വിഷയത്തിൻ്റെ വിശദാംശങ്ങൾ പാർട്ടിയുടെ മുന്നിലില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പ്രതികരിച്ചു.

എ കെ ശശീന്ദ്രൻ രാജിവയ്ക്കില്ല  എ കെ ശശീന്ദ്രൻ രാജിവയ്ക്കില്ല വാർത്ത  എ വിജയരാഘവൻ  എ വിജയരാഘവൻ വാർത്ത  പീഡന കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ട വാർത്ത  എ വിജയരാഘവൻ പുതിയ വാർത്ത  A K Saseendran resignation  A K Saseendran resignation news  A K Saseendran resignation  A Vijayaraghavan response  ALLEGATION AGANIST A K Saseendran  A K Saseendran NEWS
എ കെ ശശീന്ദ്രൻ രാജിവയ്ക്കില്ലെന്ന് സൂചന നൽകി എ വിജയരാഘവൻ

By

Published : Jul 21, 2021, 2:57 PM IST

തിരുവനന്തപുരം:പീഡന കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടെന്ന പരാതിയിൽ മന്ത്രി എ കെ ശശീന്ദ്രൻ തൽക്കാലം രാജിവയ്ക്കില്ലെന്ന് സൂചന നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ആരോപണമുയർന്ന വിഷയത്തിൻ്റെ വിശദാംശങ്ങൾ പാർട്ടിയുടെ മുന്നിലില്ല. ഈ വിഷയം വിശദമായി ചർച്ച ചെയ്‌തിട്ടില്ല. വിവരങ്ങൾ ലഭിക്കുന്ന മുറക്ക് വിശദമായി ചർച്ച ചെയ്‌ത ശേഷമേ ഇക്കാര്യത്തിൽ അഭിപ്രായം രൂപീകരിക്കാനാവൂവെന്നും എ വിജയരാഘവൻ പറഞ്ഞു.

എ കെ ശശീന്ദ്രൻ രാജിവയ്ക്കില്ലെന്ന് സൂചന നൽകി എ വിജയരാഘവൻ

പീഡന പരാതിയിൽ അന്യായമായി ഇടപെട്ടിട്ടില്ലെന്ന വിശദീകരണവുമായി മന്ത്രി എ.കെ ശശീന്ദ്രൻ രംഗത്തെത്തിയിരുന്നു. നല്ല രീതിയിൽ തീർക്കണമെന്നാണ് താൻ പറഞ്ഞത്. പാർട്ടി പ്രവർത്തകൻ ആയതുകൊണ്ടാണ് ഇടപെട്ടത്. പീഡന ശ്രമം ആണെന്ന് അറിഞ്ഞതോടെ പിന്മാറിയെന്നും മന്ത്രി ചൊവ്വാഴ്‌ച പ്രതികരിച്ചിരുന്നു.

READ MORE:പീഡന പരാതി ഒതുക്കല്‍ വിവാദം; വിശദീകരണവുമായി മന്ത്രി എ.കെ ശശീന്ദ്രൻ

ABOUT THE AUTHOR

...view details