കേരളം

kerala

ETV Bharat / state

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; തിരുവനന്തപുരത്ത് ദന്ത ഡോക്‌ടർ അറസ്‌റ്റിൽ - kerala news

വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വിഴിഞ്ഞം സ്വദേശിയായ ദന്ത ഡോക്‌ടർ അറസ്‌റ്റിൽ

ബലാത്സംഗം  പീഡനം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  വിഴിഞ്ഞം പീഡനം  ദന്ത ഡോക്‌ടർ അറസ്‌റ്റിൽ  സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പീഡനം  dentist who raped a young woman  dentist arrested in vizhinjam  vizhinjam dentist rape case  vizhinjam rape news  kerala news  trivandrum news
ദന്ത ഡോക്‌ടർ അറസ്‌റ്റിൽ

By

Published : Mar 23, 2023, 5:59 PM IST

തിരുവനന്തപുരം :വിഴിഞ്ഞത്ത് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പീഡനം നടത്തിയ ദന്ത ഡോക്‌ടർ അറസ്‌റ്റിൽ. ആറ്റിങ്ങൽ സ്വദേശി സുബി എസ് നായരെയാണ് (32) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്‌തത്. വർക്കല കവലയൂരിൽ 'സുബി ഡെന്‍റൽ കെയർ' എന്ന സ്ഥാപനം നടത്തുകയാണ് പ്രതി.

കഴിഞ്ഞ വർഷം ജൂലൈയിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട തിരുമല സ്വദേശിനിയായ 27കാരിയായ വിദ്യാർഥിനിയെ വിഴിഞ്ഞം, കോവളം ഉൾപ്പടെ നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയെ തുടർന്നാണ് പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്‌തതെന്ന് വിഴിഞ്ഞം എസ്‌ എച്ച് ഒ പ്രജീഷ് ശശി പറഞ്ഞു. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിക്കുകയും ശേഷം പ്രതി പകർത്തിയ വീഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ ലൈംഗിക ചൂഷണത്തിരയാക്കിയെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

പെൺകുട്ടി ഗർഭഛിദ്രത്തിന് വിധേയയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വിവാഹ വാഗ്‌ദാനത്തിൽ നിന്ന് പിന്മാറിയതോടെയാണ് പെൺകുട്ടി വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. പ്രതി നേരത്തെ മറ്റൊരു വിവാഹം കഴിച്ചെങ്കിലും ബന്ധത്തില്‍ നിന്ന് മോചിതനായിരുന്നു. പ്രതിയുടെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബലാത്സംഗത്തിനും ഐ ടി ആക്‌ട്‌ പ്രകാരവുമാണ് കേസെടുത്തതെന്നും പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details