കേരളം

kerala

ETV Bharat / state

മാധ്യമങ്ങളോട് പ്രതികരിക്കാതെ എം ശിവശങ്കർ - എം ശിവശങ്കർ

സന്ധ്യയോടെ വീടിനു പുറത്ത് നടക്കാനിറങ്ങിയ ശിവശങ്കർ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല

തിരുവനന്തപുരം  trivandrum  suspension  ITb secretary  മുൻ ഐടി സെക്രട്ടറി  എം ശിവശങ്കർ  M Sivas Sankar
മാധ്യമങ്ങളോട് പ്രതികരിക്കാതെ എം ശിവശങ്കർ

By

Published : Jul 17, 2020, 8:23 PM IST

തിരുവനന്തപുരം: സസ്പെൻഷൻ പ്രഖ്യാപനമുണ്ടായി ഒരു ദിവസം കഴിഞ്ഞും പ്രതികരിക്കാതെ മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ. സന്ധ്യയോടെ വീടിനു പുറത്ത് നടക്കാനിറങ്ങിയ ശിവശങ്കർ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തിൽ ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യുമെന്ന സൂചനയുണ്ട്. കഴിഞ്ഞ ദിവസം പ്രതികരണം തേടിയിരുന്നെങ്കിലും മകനാണ് വീടിനു പുറത്തെത്തി പ്രതികരിക്കാൻ ശിവശങ്കറിന് താത്പര്യമില്ലെന്ന് അറിയിച്ചത്. ഈ പശ്ചാത്തലത്തിലാണ് സസ്പെൻഷനു ശേഷം ആദ്യമായി വീടിനു പുറത്തു വന്നപ്പോൾ കാത്തുനിന്ന മാധ്യമ പ്രവർത്തകർ പ്രതികരണം തേടിയത്. എന്നാൽ അര കിലോമീറ്ററോളം ഒന്നും മിണ്ടാതെ നടന്ന അദ്ദേഹം മകൻ്റെ കാറിൽ കയറി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

മാധ്യമങ്ങളോട് പ്രതികരിക്കാതെ എം ശിവശങ്കർ

ABOUT THE AUTHOR

...view details