തിരുവനന്തപുരം: ദീർഘദൂര യാത്രികർക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കണക്ഷൻ ബസ് സർവീസുകളൊരുക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. ഓരോ ജില്ലകളിൽ നിന്നും കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്ത് അടുത്ത ജില്ലകളിലെത്തുമ്പോൾ യാത്ര തുടരുന്നതിന് അവിടെയും ബസ് ക്രമീകരിക്കുന്ന തരത്തിലാകും സർവിസുകൾ ഒരുക്കുത്തന്നത്.
ദീര്‍ഘദൂര യാത്രികര്‍ക്ക് കണക്ഷന്‍ ബസ് ഒരുക്കും: എ.കെ ശശീന്ദ്രന്‍ - KSRTC
ഓരോ ജില്ലകളിൽ നിന്നും കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്ത് അടുത്ത ജില്ലകളിലെത്തുമ്പോൾ യാത്ര തുടരുന്നതിന് അവിടെയും ബസ് ക്രമീകരിക്കുന്ന തരത്തിലാകും സർവിസുകൾ ഒരുക്കുത്തന്നത്.
പൊതുവേ യാത്ര കുറയ്ക്കണമെന്നതാണ് സർക്കാർ നിലപാടെങ്കിലും അത്യാവശ്യക്കാർക്കുള്ള സർവീസായാണ് ഇത് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബസ് ചാർജ് വർധനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്‍റെ നടപടികൾ പൂർത്തിയാവാനുള്ളതിനാൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടും.
എയർപോർട്ട് സർവീസുകൾക്കായി ബസുകളിൽ ഡ്രൈവർമാരുടെ സുരക്ഷക്കായി ക്യാബിൻ നിർമിക്കുന്നുണ്ട്. ഇതുവരെയുള്ള സർവീസുകളിൽ നിന്നും 37 കോടി രൂപയോളം നഷ്ടമാണ്. ഡീസൽ വില പ്രതിദിനം വർധിക്കുന്നതും കോർപ്പറേഷന് വലിയ പ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.