തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് പഞ്ചായത്തംഗത്തിന് പങ്കുണ്ടെന്ന് അന്വേഷണ സംഘം. മാണിക്കല്‍ പഞ്ചായത്തിലെ തലയല്‍ വാര്‍ഡ് മെമ്പര്‍ ഗോപന് സംഭവത്തിൽ പങ്കുള്ളതായാണ് പൊലീസിന്‍റെ വെളിപ്പെടുത്തല്‍. ഗോപന്‍ ഇപ്പോള്‍ ഒളിവിലാണ്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.
വെഞ്ഞാറമൂട് കൊലപാതകം; കോണ്‍ഗ്രസ് പഞ്ചായത്തംഗം ഗോപന് പങ്കെന്ന് അന്വേഷണ സംഘം
ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാണിക്കല്‍ പഞ്ചായത്തിലെ തലയല്‍ വാര്‍ഡ് മെമ്പര്‍ ഗോപന് പങ്കുണ്ടെന്ന് അന്വേഷണ സംഘം
കൊലപാതകത്തിന്‍റെ ഗൂഡാലോചനയില്‍ ഗോപന്‍ പങ്കെടുത്തിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കൊല നടന്നതിന് തൊട്ടടുത്ത ദിവസം പൊലീസ് ഗോപനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇയാളെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശിന് ബന്ധമുണ്ടെന്ന ആരോപണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത് വന്നു. കൊലപാതകത്തെ കുറിച്ച് അടൂര്‍ പ്രകാശിന് അറിയാമായിരുന്നു. കൊലപാതകികള്‍ക്ക് എല്ലാ സഹായവും നല്‍കിയത് അടൂര്‍ പ്രകാശാണെന്നും ഇയാളുടെ പങ്ക് അന്വേഷിക്കണമെന്നും കടകംപള്ളി പറഞ്ഞു.