തിരുവനന്തപുരം: സംസ്ഥാനത്ത് 930 മദ്യശാലകൾ ഉള്ളതായി എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. നിയമസഭയില്‍ വി.ടി.ബൽറാം എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 565 ബാറുകളും 365 ബിയർ വൈൻ പാർലറുകളുമാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ത്രീ സ്റ്റാർ വരെയുള്ള 383 ബാറുകൾക്കും ത്രീ സ്റ്റാറിന് മുകളിലുള്ള 158 ബാറുകൾക്കും അനുമതി നൽകി. 2163 കേസുകൾ എൻഡിപിഎസ് അക്ട് പ്രകാരം രജിസ്റ്റർ ചെയ്തതായും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 930 മദ്യശാലകൾ: മന്ത്രി ടിപി രാമകൃഷ്ണൻ - Minister TP Ramakrishnan news
ത്രീ സ്റ്റാർ വരെയുള്ള 383 ബാറുകൾക്കും ത്രീ സ്റ്റാറിന് മുകളിലുള്ള 158 ബാറുകൾക്കും അനുമതി നൽകിയെന്നും മന്ത്രി
മന്ത്രി ടിപി രാമകൃഷ്ണൻ
ഇടതു സർക്കാർ അധികാരത്തിൽ വരുമ്പോൾ 29 ബാറുകളാണ് സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്നത്. ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് സജീവമായി നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു. അതേസമയം സംസ്ഥാനത്ത് ഉടനീളം ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാകമായതായി സബ്‌മിഷന്‍ ഉന്നയിച്ച വി.ടി.ബൽറാം എം.എല്‍.എ പറഞ്ഞു.