കേരളം

kerala

ETV Bharat / state

ഒൻപതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു - thiruvananthapuram latest news

പുതുക്കുറുച്ചിയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച പെണ്‍കുട്ടിയെ സുഹൃത്തുക്കളായ നാല്പേര്‍ ചേര്‍ന്ന് ബലാത്സഗം ചെയ്യുകയായിരുന്നു.

ഒൻപതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

By

Published : Nov 2, 2019, 9:54 PM IST

കഴക്കൂട്ടം: ഒൻപതാം ക്ലാസുകാരിയായ ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഘം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. കഠിനംകുളം പുതുക്കുറിച്ചി സ്വദേശിയായ നിരഞ്ചൻ (20)ആണ് അറസ്റ്റിലായത്. സ്കൂള്‍ ഹോസ്റ്റലില്‍ നിന്നു പഠിക്കുന്ന പെണ്‍കുട്ടി തിരികെ എത്താത്തതിനെ തുടര്‍ന്ന് വാര്‍ഡന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്റ്റേഷൻകടവിൽവച്ച് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇതോടെയാണ് പീഡനവിവരം പുറത്തുവരുന്നത്.

സ്കൂളിൽ നിന്നും പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ഹോസ്റ്റലിൽ കൊണ്ട് വിടാം എന്ന് പറഞ്ഞ് സുഹൃത്ത് ബൈക്കില്‍ കയറ്റി. യാത്രാമധ്യേ മറ്റൊരാൾകൂടി ബൈക്കില്‍ കയറി. പെണ്‍കുട്ടി എതിർത്തെങ്കിലും തന്‍റെ സുഹൃത്താണെന്ന് പറഞ്ഞു സമാധാനിപ്പിച്ചു. ഹോസ്റ്റലിൽ നിർത്താതെ പെണ്‍കുട്ടിയെ വർക്കലയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് പുതുക്കുറുച്ചിയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചു. ഇവിടെ വച്ച് സുഹൃത്തുക്കളായ നാല്പേര്‍ ചേര്‍ന്ന് ബലാത്സഗം ചെയ്യുകയായിരുന്നു. അടുത്ത ദിവസം വെളുപ്പിന് അഞ്ച് മണിയോടു കൂടി പെൺകുട്ടിയെ കഴക്കൂട്ടത്ത് ഉപേക്ഷിച്ചു. ഇവിടെ നിന്നാണ് പെണ്‍കുട്ടി പൊലീസിന്‍റെ പിടിയിലാകുന്നത്.

ഒക്ടോബര്‍ മുപ്പതാം തിയതി ഉച്ചയോടെയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. മറ്റു മൂന്ന് പ്രതികൾ കൂടി പിടിയിലായതായാണ് സൂചന. പെൺകുട്ടിയെ തട്ടികൊണ്ട് പോയ ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആറ്റിങ്ങൽ ഡിവൈ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതികള്‍ക്കെതിരെ പോക്സോ അടക്കമുള്ള നിയമപ്രകാരം കേസെടുത്തു.

ABOUT THE AUTHOR

...view details