കേരളം

kerala

ETV Bharat / state

ആസാദി കാ അമൃത്‌ മഹോത്സവത്തിനും കൈത്തറി-ഖാദി ചലഞ്ചിനും തുടക്കം കുറിച്ച് കേരള നിയമസഭ - azadi ka amrith

കൈത്തറി-ഖാദി ഓണക്കോടികള്‍ നിയമസഭ സ്‌പീക്കര്‍ എംബി രാജേഷിനും പ്രതിപക്ഷ നേതാവ്‌ വിഡി സതീശനും സമ്മാനിച്ച്‌ കൈത്തറി-ഖാദി ചലഞ്ചിന് മുഖ്യമന്ത്രി തുടക്കം കുറിച്ചു.

ആസാദി കാ അമൃത്‌ മഹോത്സവം  മുഖ്യമന്ത്രി പിണറായി വിജയന്‍  രാജ്യത്തിന്‍റെ 75-ാം സ്വാതന്ത്യ്രദിനാഘോഷം  കൈത്തറി-ഖാദി ചലഞ്ച്‌  കേരള നിയമസഭ  independence day  chief minister pinarayi vijayan  azadi ka amrith  75th independence day
ആസാദി കാ അമൃത്‌ മഹോത്സവത്തിനും കൈത്തറി-ഖാദി ചലഞ്ചിനും തുടക്കം കുറിച്ച് കേരള നിയമസഭ

By

Published : Aug 13, 2021, 6:03 PM IST

തിരുവനന്തപുരം: രാജ്യത്തിന്‍റെ 75-ാം സ്വാതന്ത്യ്രദിനാഘോഷങ്ങളുടെ ഭാഗമായി ആസാദി കാ അമൃത്‌ മഹോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു. പരിപാടിയുടെ ഭാഗമായി നിയമസഭ മന്ദിരത്തിന്‍റെ തെക്കേ പ്രവേശന കവാടത്തില്‍ പൂക്കളവും ഒരുക്കി. സ്വാതന്ത്യ്രദിനത്തിന്‍റെ 75-ാം വര്‍ഷം കേരളീയ രീതിയില്‍ ആവിഷ്‌ക്കരിച്ചാണ് പൂക്കളമൊരുക്കിയത്.

ഇതോടൊപ്പം കൈത്തറി-ഖാദി ചലഞ്ചിനും മുഖ്യമന്ത്രി തുടക്കം കുറിച്ചു. കൈത്തറി-ഖാദി ഓണക്കോടികള്‍ നിയമസഭ സ്‌പീക്കര്‍ എംബി രാജേഷിനും പ്രതിപക്ഷ നേതാവ്‌ വിഡി സതീശനും സമ്മാനിച്ചാണ് കൈത്തറി-ഖാദി ചലഞ്ചിന് മുഖ്യമന്ത്രി തുടക്കം കുറിച്ചത്.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മന്ത്രിമാരായ എംവി ഗോവിന്ദന്‍, പി രാജീവ്, വിഎന്‍ വാസവന്‍, പി പ്രസാദ്, ജിആര്‍ അനില്‍, എകെ ശശീന്ദ്രന്‍, എംഎല്‍എമാര്‍, നിയമസഭാ സെക്രട്ടറി, നിയമസഭ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details