തൃശൂര്‍: ജില്ലയില്‍ ഇന്ന് 712 പേര്‍ക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 706 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5625 ആണ്. തൃശൂര്‍ സ്വദേശികളായ 132 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 66,605 ആണ്. 60,485 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.
തൃശൂരില്‍ 712 പേര്‍ക്ക് കൂടി കൊവിഡ്; 706 പേര്‍ രോഗമുക്തരായി - 712 more people covid positive
ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 66,605 ആണ്

ജില്ലയില്‍ 712 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 706 പേര്‍ രോഗമുക്തരായി
ജില്ലയില്‍ ചൊവ്വാഴ്ച സമ്പര്‍ക്കം വഴി 689 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്ന് എത്തിയ ഒമ്പത് പേര്‍ക്കും രോഗ ഉറവിടം അറിയാത്ത അഞ്ച് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.