തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഏഴ്‌പേരെ കൂടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം 37 ആയി. സാധാരണ 30 പേരെയാണ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സ്റ്റാഫില്‍ നിയമിക്കുക. ഇത് ഭേദഗതി ചെയ്‌താണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഏഴ് പേരെ കൂടി സ്ഥിരപ്പെടുത്തി - മുഖ്യമന്ത്രി വാർത്ത
ഇതോടെ പെന്‍ഷന്‍ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ക്ക് നിയമപരമായി അര്‍ഹത ലഭിക്കും

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഏഴ് പേരെ കൂടി സ്ഥിരപ്പെടുത്തി
പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശന്‍ പുത്തേലത്ത്, മാധ്യമ ഉപദേഷ്‌ടാവ് പ്രഭാ വര്‍മ്മ, പ്രസ് സെക്രട്ടറി പി.എം. മനോജ് എന്നിവരെ കൂടാതെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഓഫീസിലെ 4 ജീവനക്കാരെ കൂടിയാണ് പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍കാല പ്രാബല്യത്തോടെയാണ് ഇവരുടെ സ്ഥിരപ്പെടുത്തല്‍. ഇതോടെ പെന്‍ഷന്‍ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ക്ക് നിയമപരമായി അര്‍ഹത ലഭിക്കും.