കേരളം

kerala

ETV Bharat / state

61 തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രാമചന്ദ്രന്‍ സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചതായി മേയര്‍

അട്ടക്കുളങ്ങര രാമചന്ദ്രന്‍  അട്ടക്കുളങ്ങര രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്  61 ജീവനക്കാര്‍ക്ക് കൊവിഡ്  കൊവിഡ്  ഹൈപ്പർ മാർക്കറ്റ്  പ്രധാന വ്യാപാരശാല  covid positive  Attakkulagara Ramachandran  Attakkulagara Ramachandran Hyper market
അട്ടക്കുളങ്ങര രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ 61 ജീവനക്കാര്‍ക്ക് കൊവിഡ്

By

Published : Jul 15, 2020, 9:05 PM IST

Updated : Jul 15, 2020, 10:58 PM IST

20:59 July 15

ഇന്ന് 157 പേർക്കാണ് തിരുവനന്തപുരം ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരുടെ ഫലം കൂടി വന്നതോടെ ഇത് 218 ആയി ഉയർന്നു.

അട്ടക്കുളങ്ങര രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ 61 ജീവനക്കാര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: 61ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരം നഗരത്തിലെ രാമചന്ദ്രന്‍ സൂപ്പര്‍മാര്‍ക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചതായി മേയര്‍ കെ ശ്രീകുമാര്‍. രാമചന്ദ്ര ഹൈപ്പർ മാർക്ക്, വസ്ത്രവ്യാപാരശാലകൾ അടക്കം പൂട്ടിയിടാൻ നഗരസഭ നിർദേശിച്ചു. നഗരത്തിൽ ഗൗരവമായ സ്ഥിതി വിശേഷമാണെന്ന് മേയർ കെ. ശ്രീകുമാർ പറഞ്ഞു.  

ഇന്ന് ഉച്ചയ്ക്ക് ശേഷം പുറത്തുവന്ന പരിശോധനാ ഫലങ്ങളിലാണ് രാമചന്ദ്ര ഹൈപ്പർമാർക്കറ്റിൽ ജീവനക്കാർക്ക് കൊവിഡ് സ്വീകരിച്ചത്. പുരുഷന്മാരുടെ പരിശോധന ഫലമാണ് ഇന്ന് പുറത്തുവന്നത്. സ്ഥാപനത്തിലെ 90 ൽ അധികം പേർക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സ്ഥാപനം അടച്ചു പൂട്ടി. 

കര്‍ശനമായ അണുനശീകരണം നടത്താനും നിർദേശം നൽകി. നാളെ വനിത ജീവനക്കാർക്കും പരിശോധന നടത്തും. നഗരത്തിൽ ലോക്ക് ഡൗണിനെ തുടർന്ന് സ്ഥാപനം അടച്ചിട്ടിരിക്കുകയാണ്. ലോക്ക് ഡൗൺ ഇളവുകളോടു കൂടി നേരത്തെ പ്രവർത്തിച്ചിരുന്നതും ആശങ്കക്ക് ഇടയാക്കുന്നുണ്ട്. വ്യാപാര സ്ഥാപനത്തിൽ വന്നു പോയവരെ കണ്ടെത്തുന്നതിനു ശ്രമങ്ങൾ ആരംഭിച്ചതായും മേയർ വ്യക്തമാക്കി.  

Last Updated : Jul 15, 2020, 10:58 PM IST

ABOUT THE AUTHOR

...view details