കേരളം

kerala

ETV Bharat / state

പുറത്തെങ്ങും പോകേണ്ട; 56 ശതമാനം പേർക്കും കൊവിഡ് ബാധിക്കുന്നത് വീടുകളിൽ നിന്ന് തന്നെ - covid from inside their homes

രോഗവുമായി പുറത്തു നിന്ന് വരുന്നവരാണ് വീട്ടിൽ കഴിയുന്നവർക്ക് രോഗം നൽകുന്നത്

Sources of covid infection in kerala  കേരളത്തിലെ കോവിഡ് കേസുകൾ  covid from inside their homes  വീടുകൾക്ക് അകത്തു തന്നെ കോവിഡ് ബാധിക്കുന്നു
പുറത്തെങ്ങും പോകേണ്ട; 56 ശതമാനം പേർക്കും കൊവിഡ് കിട്ടുന്നത് സ്വന്തം വീട്ടിന്ന് തന്നെ

By

Published : Jan 27, 2021, 9:13 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 56 ശതമാനം ആളുകൾക്കും കൊവിഡ് ബാധിക്കുന്നത് വീടുകൾക്ക് അകത്തു നിന്നു തന്നെയെന്ന് കണ്ടെത്തൽ. തിരുവനന്തപുരം മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.

രോഗവുമായി പുറത്തു നിന്ന് വരുന്നവരാണ് വീട്ടിൽ കഴിയുന്നവർക്ക് രോഗം നൽകുന്നത്. 20 ശതമാനം പേർക്ക് മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, റസ്റ്റോറന്‍റുകൾ, യോഗസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് രോഗം ബാധിക്കുന്നത്. രോഗബാധിതരിൽ 65 ശതമാനം പേരും സാമൂഹിക അകലം പാലിക്കാത്തവരാണ്. 45 ശതമാനം മാസ്ക് ധരിക്കാത്തവരുമാണ്. രോഗലക്ഷണങ്ങൾ ഇല്ലാത്ത 30 ശതമാനത്തോളം പേരും ഉണ്ട്. കുട്ടികളിൽ അഞ്ച് ശതമാനം പേർക്ക് സ്കൂളുകളിൽ നിന്നും 47 ശതമാനം പേർക്ക് വീടുകളിൽ നിന്നുമാണ് രോഗം ബാധിക്കുന്നതെന്നും പഠനം പറയുന്നു.

ABOUT THE AUTHOR

...view details