ഉമ്മൻ ചാണ്ടിക്ക് സഭയുടെ ആദരം; പ്രവർത്തന ശൈലി പഠനാർഹമെന്ന് സ്‌പീക്കർ - assembly
നിയമസഭ സാമാജികത്വത്തിന്‍റെ അമ്പത് വർഷം പൂർത്തിയാക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്‌ക്ക് നിയമസഭയുടെ ആദരം.
തിരുവനന്തപുരം: നിയമസഭ സാമാജികത്വത്തിന്‍റെ അമ്പത് വർഷം പൂർത്തിയാക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്‌ക്ക് നിയമസഭയുടെ ആദരം. ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന ശൈലി ഒരു പാഠപുസ്‌തകം പോലെ പഠനാർഹമാണെന്ന് സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനവും ജനങ്ങൾക്ക് വേണ്ടിയുള്ള ഇടപെടലുകളും നടത്താൻ ഉമ്മൻ ചാണ്ടിയ്‌ക്ക് ആയുർ ആരോഗ്യം ഉണ്ടാകട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു. ഉമ്മൻ ചാണ്ടി കേരള രാഷ്ട്രിയത്തിലെ വിസ്മയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.