റോഡുകളുടെയും പാലങ്ങളുടെയും ശാസ്‌ത്രീയ പഠനത്തിന് അഞ്ച് കോടി - Budget
ദേശീയ പാതകളിലെയും എം.സി റോഡുകളിലെയും തിരക്കേറിയ സമയത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കേണ്ടതുണ്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍.

റോഡുകൾക്കും പാലങ്ങൾക്കും അഞ്ച് കോടി
തിരുവനന്തപുരം: റോഡുകളുടേയും പാലങ്ങളുടേയും ശാസ്‌ത്രീയ പഠനത്തിന് അഞ്ച് കോടി അനുവദിച്ച് സംസ്ഥാന ബജറ്റ് പ്രഖ്യാപനം. ദേശീയ പാതകളിലെയും എം.സി റോഡുകളിലെയും തിരക്കേറിയ സമയത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കേണ്ടതുണ്ടെന്ന് ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു. ഇതിന് അടിയന്തര പരിഹാരം കാണാൻ ശാസ്‌ത്രീയ പഠനം ആവശ്യമാണ്. ഇതിന്‍റെ പ്രാഥമിക ചെലവുകൾക്കായി അഞ്ച് കോടി വകയിരുത്തുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാല്‍ പറഞ്ഞു.
റോഡുകളുടേയും പാലങ്ങളുടേയും ശാസ്‌ത്രീയ പഠനത്തിന് അഞ്ച് കോടി
Last Updated : Jun 4, 2021, 1:02 PM IST