തിരുവനന്തപുരം: ബിഎസ്എന്‍എല്‍ സ്വയം വിരമിക്കല്‍ പദ്ധതി വഴി സംസ്ഥാനത്ത് 4596 ജീവനക്കാര്‍ ഇന്ന് പിരിഞ്ഞു പോകും. വിആര്‍എസ് പ്രാബല്യത്തിലാകുന്നതുവരെ 9381 ജീവനക്കാരാണ് കേരളത്തിലുണ്ടായിരുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റുവുമധികം ജീവനക്കാര്‍ വിആര്‍എസ് എടുക്കുന്നത്. 785 പേരാണ് ജില്ലയില്‍ സ്വയം വിരമിക്കുന്നത്. വരുമാനത്തിലേറെ ചെലവും ജീവനക്കാരുടെ എണ്ണം കൂടുന്നതും സര്‍ക്കാര്‍ നയങ്ങളിലെ പോരായ്മയും കാരണം കഴിഞ്ഞ പത്ത് വര്‍ഷമായി ബിഎസ്എന്‍എല്‍ നഷ്‌ടത്തിലാണ് ഓടുന്നത്. നഷ്‌ടത്തില്‍ നിന്നും കമ്പനിയെ കരകയറ്റാനാണ് പരീക്ഷണമെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ചത്. 50 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് സ്വയം പിരിഞ്ഞു പോകാമെന്നായിരുന്നു വ്യവസ്ഥ .
സംസ്ഥാനത്ത് 4596 ബിഎസ്എന്‍എല്‍ ജീവനക്കാർ ഇന്ന് വിരമിക്കും - ബിഎസ്എന്‍എല്‍
നഷ്‌ടത്തില്‍ നിന്നും കമ്പനിയെ കരകയറ്റാനാണ് പരീക്ഷണമെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ചത്.
ഇതനുസരിച്ച് കേരളത്തില്‍ ഇനി 4785 ജീവനക്കാരാകും വിആര്‍എസിനു ശേഷം ഉണ്ടാകുക. തിരുവനന്തപുരം ജില്ലയില്‍ 892 ജീവനക്കാരില്‍ 414 പേര്‍ ഇന്ന് വിആര്‍എസ് നേടും. എറണാകുളത്ത് ആകെ 1807 ജീവനക്കാരാണ് ഉണ്ടായിരുന്നത്. വിആര്‍എസിനു ശേഷം ഇത് 785 ആകും. കോഴിക്കോട് ജില്ലയില്‍ 309 പേരാണ് വിആര്‍എസ് എടുക്കുന്നത്. 703 ജീവനക്കാരാണ് ഇവിടെ ഉണ്ടായിരുന്നത്. തിരുവനന്തപുരം സര്‍ക്കിള്‍ ഓഫീസില്‍ 183 ജീവനക്കാരാണ് വിആര്‍എസ് നേടുന്നത്. 2017 -18 വരെ കേരള ടെലികോം സര്‍ക്കിള്‍ ലാഭത്തിലായിരുന്നു. എന്നാൽല് കഴിഞ്ഞ വര്‍ഷം കേരളത്തിലും വരവിനേക്കാള്‍ ചെലവ് കൂടി നഷ്‌ടത്തിലായി. അതേസമയം ജീവനക്കാരുടെ കൂട്ടവിരമിക്കല്‍ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നാണ് ബിഎസ്എന്‍എല്‍ വ്യക്തമാക്കുന്നത്.